ഹുറൂബ് സ്റ്റാറ്റസുള്ളവര്‍ക്ക് സന്ദേശങ്ങള്‍ ലഭിച്ചു തുടങ്ങി
റിയാദ്: സഊദി അറേബ്യയില്‍ ഹുറൂബ് ആയ പ്രവാസികള്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ ഇന്ന് മുതൽ അവസരം ലഭ്യമായതായി റിപ്പോർട്ട്. ഇത് സംബന്ധിച്ച് തൊഴില്‍ മന്ത്രാലയത്തിന്റെ ഖിവ പ്ലാറ്റ്‌ഫോമില്‍ നിന്ന് ഹുറൂബ് സ്റ്റാറ്റസുള്ളവര്‍ക്ക് സന്ദേശങ്ങള്‍ ലഭിച്ചു തുടങ്ങി. ഹുറൂബ് മാറി പുതിയ സ്പോൺസറിലേക്ക് ഇവർക്ക് മാറാനാകും.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
തൊഴില്‍ സ്ഥലങ്ങളില്‍ നിന്ന് അപ്രത്യക്ഷരായി എന്ന് കാണിച്ച് തൊഴിലുടമ നൽകുന്ന പരാതിയിൽ ആഭ്യന്തരമന്ത്രാലയങ്ങളുടെ സിസ്റ്റങ്ങളില്‍ ആപ്‌സന്റ് ഫ്രം വര്‍ക്ക് (മുതഗയ്യിബന്‍ അനില്‍ അമല്‍) എന്ന് രേഖപ്പെടുത്തപ്പെട്ടവര്‍ക്കാണ് പുതിയ തൊഴിലുടമകളിലേക്ക് മാറാന്‍ അവസരം നല്‍കിയിരിക്കുന്നത്.
ഹൗസ് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ വ്യക്തിഗത വിസയിലുള്ളവര്‍ക്ക് ഹുറൂബ് സ്റ്റാറ്റസ് മാറ്റാന്‍ മൂന്നാഴ്ച മുമ്പ് തൊഴില്‍ മന്ത്രാലയം സാവകാശം നല്‍കിയിരുന്നു. ആറു മാസത്തേക്കാണ് ഈ ആനുകൂല്യം നല്‍കിയിരുന്നത്. എന്നാല്‍ ലേബര്‍ വിസയിലുള്ളവര്‍ക്ക് ഈ ആനുകൂല്യം ലഭിച്ചിരുന്നില്ല. ഇന്നാണ് ലേബര്‍ വിസയിലുള്ളവര്‍ക്ക് ഈ ആനുകൂല്യം ലഭിച്ചത്. പുതിയ തൊഴിലുടമയെ കണ്ടെത്തി അവരുടെ സ്‌പോണ്‍സര്‍ഷിപ്പിലേക്ക് മാറുന്നതോടെ ഹുറൂബ് സ്റ്റാറ്റസ് ഇല്ലാതാവും. പിന്നീട് ഇഖാമ പുതുക്കാന്‍ സാധിക്കും.
നിലവിൽ തൊഴിലാളികളെ നേരിട്ട് ഹുറൂബ് ആക്കാൻ നിയമമില്ല. എന്നാൽ, തൊഴിലുടമ തൊഴിലാളിയുടെ തൊഴില്‍ കരാര്‍ കാന്‍സല്‍ ചെയ്ത് 60 ദിവസത്തിനുള്ളില്‍ സ്‌പോണ്‍സര്‍ഷിപ്പ് മാറുകയോ ഫൈനല്‍ എക്‌സിറ്റില്‍ രാജ്യം വിടുകയോ ചെയ്യണമെന്ന തൊഴില്‍ നിയമം പാലിക്കപ്പെടാതെ വരുമ്പോഴോ, ഖിവ പ്ലാറ്റ്‌ഫോമിലെ തൊഴില്‍ കരാര്‍ കാന്‍സല്‍ ചെയ്തു ഗ്രേസ് പിരിയഡ് ആയ 60 ദിവസം കഴിഞ്ഞാലോ ഹുറൂബാകും. നേരത്തെ ഹുറൂബ് പരാതികള്‍ വ്യാപകമായതോടെയാണ് തൊഴില്‍ മന്ത്രാലയം എല്ലാവര്‍ക്കും 60 ദിവസത്തെ സാവകാശം നൽകിയെങ്കിലും പലര്‍ക്കും അത് ഉപയോഗപ്പെടുത്താന്‍ സാധിച്ചിരുന്നില്ല. ഹുറൂബാവുന്നതോടെ ഇഖാമ പുതുക്കാനോ റീ എന്‍ട്രിയില്‍ നാട്ടില്‍ പോകാനോ സാധിക്കില്ല. തര്‍ഹീല്‍ വഴി ഫൈനല്‍ എക്‌സിറ്റ് അടിക്കാന്‍ മാത്രമേ സാധിക്കുകയുള്ളൂ. ഇത്തരത്തിൽ കുടുങ്ങി കിടക്കുന്ന ആയിങ്ങൾക്ക് ആശ്വാസമാണ് പുതിയ നടപടി ആനുകൂല്യം ഹുറൂബ് ആയവര്‍ ഉപയോഗപ്പെടുത്തണമെന്ന് ഖിവ പ്ലാറ്റ്‌ഫോം ആവശ്യപ്പെട്ടു.ഹൗസ് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ വ്യക്തിഗത വിസയിലുള്ളവര്‍ക്ക് ഹുറൂബ് സ്റ്റാറ്റസ് മാറ്റാന്‍ മൂന്നാഴ്ച മുമ്പ് തൊഴില്‍ മന്ത്രാലയം സാവകാശം നല്‍കിയിരുന്നു. ആറു മാസത്തേക്കാണ് ഈ ആനുകൂല്യം നല്‍കിയിരുന്നത്. എന്നാല്‍ ലേബര്‍ വിസയിലുള്ളവര്‍ക്ക് ഈ ആനുകൂല്യം ലഭിച്ചിരുന്നില്ല. ഇന്നാണ് ലേബര്‍ വിസയിലുള്ളവര്‍ക്ക് ഈ ആനുകൂല്യം ലഭിച്ചത്. പുതിയ തൊഴിലുടമയെ കണ്ടെത്തി അവരുടെ സ്‌പോണ്‍സര്‍ഷിപ്പിലേക്ക് മാറുന്നതോടെ ഹുറൂബ് സ്റ്റാറ്റസ് ഇല്ലാതാവും. പിന്നീട് ഇഖാമ പുതുക്കാന്‍ സാധിക്കും.ഏതാനും ആഴ്ചകൾക് മുമ്പ് ഹൗസ് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ള ഗാർഹിക തൊഴിലാളികൾക്ക് ഹുറൂബ് അനുമതി നൽകിയിരുന്നു. പുതിയ തൊഴിലുടമയെ കണ്ടെത്തി അവരുടെ സ്‌പോണ്‍സര്‍ഷിപ്പിലേക്ക് മാറുന്നതോടെ ഹുറൂബ് സ്റ്റാറ്റസ് ഇല്ലാതാവും. തുടർന്ന് അവർക്ക് നിയമനുസൃതം സഊദിയിൽ ഇഖാമ പുതുക്കി കഴിയാം. എന്നാൽ, ആറു മാസത്തേക്കാണ് ഈ ആനുകൂല്യം നൽകിയിരിക്കുന്നത്. നിരവധി പ്രവാസികൾ ഈ ആനുകൂല്യം ഇതിനകം തന്നെ ഉപയോഗിച്ചിട്ടുണ്ട്.
ഏതാനും ആഴ്ചകൾക് മുമ്പ് ഹൗസ് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ള ഗാർഹിക തൊഴിലാളികൾക്ക് ഹുറൂബ് അനുമതി നൽകിയിരുന്നു. പുതിയ തൊഴിലുടമയെ കണ്ടെത്തി അവരുടെ സ്‌പോണ്‍സര്‍ഷിപ്പിലേക്ക് മാറുന്നതോടെ ഹുറൂബ് സ്റ്റാറ്റസ് ഇല്ലാതാവും. തുടർന്ന് അവർക്ക് നിയമനുസൃതം സഊദിയിൽ ഇഖാമ പുതുക്കി കഴിയാം. എന്നാൽ, ആറു മാസത്തേക്കാണ് ഈ ആനുകൂല്യം നൽകിയിരിക്കുന്നത്. നിരവധി പ്രവാസികൾ ഈ ആനുകൂല്യം ഇതിനകം തന്നെ ഉപയോഗിച്ചിട്ടുണ്ട്.
ഹുറൂബ് സംബന്ധിച്ച് അടുത്തിടെ വന്ന വാർത്തകൾ വായിക്കാൻ താഴെയുള്ള ലിങ്കിൽ കയറുക 👇
സഊദിയിൽ തൊഴിൽ കരാറില്ലാതെ 60 ദിവസം പിന്നിട്ടാൽ ‘ഹുറൂബ്’ ആവും
ഹുറൂബായ ഹൗസ് ഡ്രൈവർമാർക്ക് ആശ്വാസവാർത്ത; സ്പോൺസർഷിപ്പ് മാറ്റത്തിലൂടെ ഹുറൂബ് മാറ്റാമെന്ന് റിപ്പോർട്ട്
ഹൗസ് ഡ്രൈവർമാർ ഉൾപ്പെടെ ഗാർഹിക ജോലിക്കാരുടെ ഹുറൂബ് നീക്കാൻ ആറു മാസം വരെ സമയം
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
