സഊദിയിൽ ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു; സ്വകാര്യമേഖലയിൽ ഇത്തവണ ആറു ദിവസം അവധി

0
1880

റിയാദ്: സഊദിയിൽ ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു. സ്വകാര്യമേഖലയിൽ ഇത്തവണ ആറു ദിവസം അവധി ലഭിക്കും. അറഫ ദിനമായ ജൂൺ അഞ്ചു വ്യാഴം മുതൽ ജൂൺ പത്തു (ചൊവ്വ) വരെ ആറു ദിവസമാണ് അവധി. നാലു ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചത് എങ്കിലും സാധാരണ അവധി ദിവസങ്ങളായ വെള്ളി, ശനി അടക്കമാണ് ആറു ദിവസത്തെ അവധി ലഭിക്കുക.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

സ്വകാര്യ, നോൺ പ്രോഫിറ്റ് മേഖലകളിലെ ജീവനക്കാർക്കുള്ള ഈദുൽ അദ്‌ഹ അവധി നാല് ദിവസമായിരിക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു. എന്നാൽ, തൊഴിൽ നിയമത്തിലെ എക്സിക്യൂട്ടീവ് ചട്ടങ്ങളിലെ ആർട്ടിക്കിൾ 24 ൽ പറഞ്ഞിരിക്കുന്ന ഓവർലാപ്പിംഗ് കേസുകൾ കണക്കിലെടുക്കേണ്ടതിന്റെ ആവശ്യകത മന്ത്രാലയം ഊന്നിപ്പറഞ്ഞു, അംഗീകൃത ചട്ടങ്ങൾക്കനുസൃതമായി അവധി ബാധകമാകുന്നുണ്ടെന്ന് ഉറപ്പാക്കണം. ആ രണ്ട് ദിവസങ്ങൾ കൂട്ടിയാണ് സ്വകാര്യ മേഖല ജീവനക്കാർക്ക് ആറ് ദിവസം അവധി ലഭിക്കുക.

സഊദി അറേബ്യയിലെ സുദൈറിൽ മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന് ബലിപെരുന്നാൾ ജൂൺ ആറിനായിരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അറഫ ദിവസം വ്യാഴാഴ്ചയാണ്. ഒമാൻ അടക്കം ഗൾഫ് രാജ്യങ്ങളിലും ജൂൺ ആറിനായിരിക്കും ബലി പെരുന്നാൾ.

അതേസമയം, കേരളത്തിൽ എവിടെയും മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ബലിപെരുന്നാൾ ജൂൺ ഏഴിനായിരിക്കുമെന്ന് വിവിധ ഖാസിമാരായ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, സയ്യിദ് ഇബ്രാഹീമുൽ ഖലീൽ ബുഖാരി തങ്ങൾ, കേരള ഹിലാൽ കമ്മറ്റി ചെയർമാൻ പി.പി ഉണ്ണീൻ കുട്ടി മൗലവി തുടങ്ങിയവർ അറിയിച്ചു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക