ബഹാഉദ്ദീൻ നദ്‌വി സമസ്ത ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡന്റ് സ്ഥാനത്ത് നിന്നും പുറത്ത്, വാക്കോട് ഉസ്താദ് പുതിയ പ്രസിഡന്റ്

0
1514

സംഭവിക്കാത്ത സംഗതി ഈ വാർഷിക ജനറൽ ബോഡിയിൽ സംഭവിച്ചു, തുറന്നടിച്ച് മായിൻ ഹാജി | വീഡിയോ പുറത്ത്

മലപ്പുറം:സമസ്ത ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ബഹാഉദ്ദീൻ നദ് വിയെ മാറ്റി. വാക്കോട് മൊയ്തീൻ കുട്ടി ഫൈസിയാണ് പുതിയ പ്രസിഡന്റ്. ജംഇയ്യത്തുൽ മുഅല്ലിമീൻ ജനറൽ ബോഡി യോഗത്തിന്റേതാണ് ഈ സുപ്രധാന തീരുമാനം. സമസ്തയിലെ ലീഗ് അനുകൂലിയാണ് കേന്ദ്ര മുശാവറ അംഗം കൂടിയായിട്ടുള്ള ബഹാഉദ്ദീൻ നദ് വി.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

അതിനിടെ, സംഭവിക്കാത്ത സംഗതി ഈ വാർഷിക ജനറൽ ബോഡിയിൽ സംഭവിച്ചുവെന്ന് മായിൻ ഹാജി പ്രസംഗത്തിനിടെ പറഞ്ഞത് അണികൾ ചോദ്യം ചെയ്തു. എനിക്ക് പറയാൻ ഉള്ളത് പറയുമെന്നായിരുന്നു മായിൻ ഹാജിയുടെ മറുപടി. മുതിർന്ന നേതാവായ എം ടി ഉസ്താദ് അടക്കമുള്ളവർ സ്റ്റേജിൽ ഉള്ളപ്പോഴായിരുന്നു മായിൻ ഹാജിയുടെ പരാമർശം.

ഇന്ന് വരെ ഇല്ലാത്ത സംഗതിയാണ് ഇവിടെ നടന്നത് എന്ന് അദ്ദേഹം ആണായിട്ട് പറയുകയായിരുന്നു. മായിൻ ഹാജയുടെ ഈ സംസാരം ത്തിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്. സമസ്തയിലെ ലീഗ് അനുകൂല വിഭാഗത്തിലെ ഏറ്റവും മുതിർന്ന നേതാവായാണ് മായിൻ ഹാജി അറിയപ്പെടുന്നത്. അതെ പക്ഷക്കാരനായ നദ്‌വിയുടെ മാറ്റം കൂടി വന്ന പുതിയ നീക്കത്തോടെ സമസ്തയുടെ ഏറ്റവും പ്രധാന പ്രധാന പോഷക ഘടകമായ ജംയ്യത്തുൽ മുഅല്ലിമീൻ പൂർണ്ണമായി സമസ്ത ഔദ്യോഗിക പക്ഷത്തായി.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക