തിരുവനന്തപുരം: വക്കത്ത് ഒരു കുടുംബത്തിലെ നാലു പേര് ജീവനൊടുക്കിയ നിലയില്‍. ഫാര്‍മേഴ്സ് സഹകരണ ബാങ്ക് ജീവനക്കാരന് അനില്‍കുമാറിനെയും കുടുംബത്തെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അനില്‍കുമാര്‍, ഭാര്യ ഷീജ, മക്കളായ ആകാശ് (20), അശ്വിന് (25) എന്നിവരാണ് മരിച്ചത്.
കടബാധ്യതയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വെളിവിലാകം ക്ഷേത്രത്തിനു സമീപത്തുള്ള വീട്ടിലാണ് രാവിലെ 9 മണിയോടെ അയല്‍ക്കാര്‍ ഇവരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.





