അനധികൃതമായി മക്കയിലേക്ക് കടക്കാൻ ശ്രമിച്ച പ്രവാസികളും സ്വദേശികളും പിടിയിൽ
റിയാദ്: സഊദിയിലെ തബൂകിൽ വീട് കേന്ദ്രീകരിച്ചു പെൺ വാണിഭം നടത്തിയ സംഘത്തെ സുരക്ഷ സേന അറസ്റ്റ് ചെയ്തു. തബൂക് പ്രവിശ്യയിൽ പെട്ട ഉംലജിലാണ് സംഭവ. വീട് കേന്ദ്രീകരിച്ച് അനാശാസ്യം നടത്തിയ സംഭവത്തിൽ രണ്ട് യുവതികളും രണ്ട് യുവാക്കളുമാണ് പിടിയിലായത്. ഇവർ പ്രവാസികൾ ആണെന്നാണ് വിവരം.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഇവർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ച് സംഘത്തെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു. നാലംഗ പെൺവാണിഭ സംഘത്തെ സാമൂഹിക സുരക്ഷാ, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായി സഹകരിച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്.
അതിനിടെ, ഹജ്ജ് ചട്ടങ്ങളും നിർദ്ദേശങ്ങളും ലംഘിച്ച് പ്രവാസികളെ മക്കയിലേക്ക് കടത്തിയ സ്വദേശികളെ സുരക്ഷ സേന അറസ്റ്റ് ചെയ്തു. അവർക്കെതിരെ നിർദ്ദേശിച്ചിരിക്കുന്ന ശിക്ഷകൾ പ്രയോഗിക്കാൻ അവരെ യോഗ്യതയുള്ള അതോറിറ്റിയിലേക്ക് റഫർ ചെയ്തു. മറ്റൊരു സംഭവത്തിൽ മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളിൽ ഹജ്ജ് സുരക്ഷാ സേന ഒമ്പത് സഊദി പൗരന്മാരെയും അഞ്ച് പ്രവാസികളെയും അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. യാത്രാ സഹായം നൽകിയവർക്കും അവരുടെ കൂട്ടാളികൾക്കും അനധികൃത തീർഥാടകർക്കുമെതിരെ കടുത്ത നടപടിയാണ് സ്വീകരിക്കുന്നത്.
പിടില്കപ്പെടുന്നവർക്ക് തടവ്, 100,000 റിയാൽ വരെ പിഴ, സ്വന്തം ചെലവിൽ പ്രാദേശിക മാധ്യമങ്ങളിൽ അവരുടെ പേരുകൾ പ്രസിദ്ധീകരിക്കൽ, ശിക്ഷ അനുഭവിച്ചതിന് ശേഷം സഊദി അറേബ്യയിലേക്ക് 10 വർഷത്തെ റീഎൻട്രി നിരോധനത്തോടെ താമസക്കാരെ നാടുകടത്തൽ എന്നിവ ശിക്ഷകളിൽ ഉൾപ്പെടുന്നു.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





