മലയാളി പാസ്റ്ററിനും കുടുംബത്തിനും നേരെ സംഘപരിവാർ ആക്രമണം

0
714

ഞായറാഴ്ച പള്ളിയിൽ പ്രാർത്ഥന നടക്കുമ്പോഴായിരുന്നു സംഭവം

റായ്‌പൂർ: മലയാളി പാസ്റ്ററിനും കുടുംബത്തിനും നേരെ സംഘപരിവാർ ആക്രമണം. ഛത്തീസ്ഗഢിലെ കവാർധയിലാണ് സംഭവം. പാസ്റ്റർ ജോസ് തോമസ്, ഭാര്യ ലിജി തോമസ്, രണ്ട് മക്കൾ എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ബിജെപി, വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകരാണ് ആക്രമിച്ചത്. മതപരിവർത്തനം ഉൾപ്പെടെ ആരോപിച്ചായിരുന്നു അതിക്രമം. മെയ് 18 ഞായറാഴ്ച പള്ളിയിൽ പ്രാർത്ഥന നടക്കുമ്പോഴായിരുന്നു സംഭവം.

പള്ളിയിൽ ഉണ്ടായിരുന്ന വിശ്വാസികളെ സംഘം ഭീഷണിപ്പെടുത്തി. പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു അതിക്രമമെന്നും റിപ്പോർട്ടുകളുണ്ട്. പാസ്റ്റർ ജോസ് തോമസിനെ കള്ളക്കേസിൽ കുടുക്കിയെന്നും അക്രമികൾക്കെതിരായ പരാതിയിൽ പൊലീസ് കേസെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. പാസ്റ്റർ ജോസ് തോമസിൻ്റെ നേതൃത്വത്തിൽ നടത്തുന്ന സ്കൂളിനെതിരായ നീക്കത്തിൻ്റെ ഭാഗമാണ് ആക്രമണം എന്നും ആരോപണമുയരുന്നു.