ജുബൈൽ: മലയാളി യുവതി ജുബൈലിൽ മരണപെട്ടു. കോഴിക്കോട് മലയമ്മ സ്വദേശി കരിമ്പലങ്ങോട്ട് റുബീന (35 വയസ്സ്) ആണ് കിഴക്കൻ സഊദിയിലെ ജുബൈലിൽ മരണപെട്ടത്. എസ് എം എച്ച് കമ്പനിയിൽ ജോലി ചെയ്യുന്ന, ആർ ഇ സി മുക്കം മുത്താലം അബ്ദുൽ മജീദ് (മണി) ന്റെ ഭാര്യയാണ്.
അംജദ് അബ്ദുൽ മജീദ് (ഇന്ത്യൻ സ്ക്കൂൾ ജുബൈൽ), അയാൻ അബ്ദുൽ മജീദ് (പ്രൈവറ്റ് സ്‌കൂൾ), എന്നിവർ മക്കളാണ്. പിതാവ് : കരിമ്പനക്കോട് അബൂബക്കർ, മാതാവ്: റംല.
ഞായറാഴ്ച ഉച്ചക്ക് ശേഷം മകൻ സ്കൂൾ വിട്ട് വന്നപ്പോൾ വീട്ടിൽ നിന്ന് പ്രതികരണം ഇല്ലാത്തതിനെ തുടർന്ന് വാതിൽ തുറന്ന് നോക്കിയപ്പോഴാണ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. കുട്ടികളെ സ്കൂളിൽ അയച്ചു വീട്ടിൽ വിശ്രമിക്കുമ്പോൾ ഹൃദയ ആഘാതം മൂലം വീട്ടിൽ മരിച്ചു കിടക്കുന്നതായിട്ടാണ് കാണപ്പെട്ടത്.
മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. നിയമ നടപടികൾ പൂർത്തിയക്കാൻ ഐ സി എഫ് ജുബൈൽ, കെ എം സി സി ജുബൈൽ എന്നീ സംഘടനയുടെ പ്രവർത്തകരും എസ് എം എച്ച് കമ്പനി പ്രതിനിധികളും രംഗത്തുണ്ട്. മയ്യത്ത് നാട്ടിലേക്ക് കൊണ്ട് പോകാനുള്ള തീരുമാനത്തിലാണ്
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
