പ്രവാസിക്ക് നറുക്കെടുപ്പിൽ ലഭിച്ചത് ഒന്നും രണ്ടും മൂന്നും കോടിയല്ല…… ലഭിച്ചത് 231 കോടി രൂപ; ഇത്രവലിയ തുക എന്തു ചെയ്യണമെന്ന് അറിയില്ലെന്ന് ആദ്യ പ്രതികരണം

0
2161

മുൻ സഊദി പ്രവാസി കൂടിയാണ് ചെന്നൈ സ്വദേശിയായ റിട്ട. എൻജിനീയർ ശ്രീറാം രാജഗോപാൽ

ദുബൈ: എമിറേറ്റ് ഡ്രോ ലോട്ടറി നറുക്കെടുപ്പിൽ 10 കോടി ദിർഹം (231 കോടി രൂപ) ചെന്നൈ സ്വദേശിയായ റിട്ട. എൻജിനീയർ ശ്രീറാം രാജഗോപാലിന്. 1998 മുതൽ 2023 വരെ സഊദിയിൽ എൻജിനീയറായിരുന്ന ശ്രീറാം ആരോഗ്യപ്രശ്നങ്ങളും അമ്മയുടെ പരിചരണവുമായി ബന്ധപ്പെട്ടാണ് കുടുംബവുമൊത്ത് നാട്ടിലേക്കു മടങ്ങിയത്. നാട്ടിലിരുന്ന് ഓൺലൈനിൽ നറുക്കെടുപ്പിൽ പങ്കെടുത്തു, ഭാഗ്യം തുണയ്ക്കുകയും ചെയ്തു. 

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഇത്രവലിയ തുക എന്തു ചെയ്യണമെന്ന് അറിയില്ലെന്നായിരുന്നു ശ്രീറാമിന്റെ ആദ്യ പ്രതികരണം. തുകയിൽ ഒരു ഭാഗം ദാനം ചെയ്യും. മക്കളുടെ ഭാവി സുരക്ഷിതമാക്കും, അദ്ദേഹം പ്രതികരിച്ചു. വിദേശത്ത് ഭാഗ്യ നറുക്കെടുപ്പിൽ സമ്മാനം ലഭിച്ചാൽ ബന്ധപ്പെട്ട ബാങ്കിനെ അറിയിക്കുകയാണ് ആദ്യപടി. ഇതുപ്രകാരം ബാങ്ക് റിപ്പോർട്ട് തയാറാക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതിക്കായി സമർപ്പിക്കും. ആർബിഐ അംഗീകരിച്ചാൽ നികുതി കഴിച്ചുള്ള തുക അക്കൗണ്ടിലെത്തും.

ആര്‍ക്കും അത്ഭുതം തോന്നുന്ന നേട്ടമാണ് ശ്രീറാമിന്‍റേത്. വര്‍ഷങ്ങളായി സൗദി അറേബ്യയില്‍ എഞ്ചിനീയറായി ജോലി ചെയ്തിരുന്ന ഇദ്ദേഹം ജോലിയില്‍ നിന്ന് വിരമിച്ച് ചെന്നൈയിലെ വീട്ടില്‍ വിശ്രമ ജീവിതം നയിച്ചു വരികയാണ്. ഇതിനിടെയാണ് ഈ വലിയ ഭാഗ്യം ഇദ്ദേഹത്തെ തേടിയെത്തിയത്. എമിറേറ്റ്സ് ഡ്രോയുടെ ആദ്യത്തെ ഗ്ലോബല്‍ 100 മില്യൻ ദിര്‍ഹം വിജയിയാണ് ശ്രീറാം. എമിറേറ്റ്സ് ഡ്രോയുടെ മെഗാ 7 100 മില്യൺ ദിര്‍ഹം വിജയിയായ 56കാരനായ ശ്രീറാം, സമ്മാന വിവരം അറിഞ്ഞ ശേഷം എമിറേറ്റ്സ് ഡ്രോയ്ക്ക് നന്ദി അറിയിച്ച് കത്തെഴുതി.

എന്നാല്‍ പണത്തെക്കാളപ്പുറം തന്‍റെ 88 വയസ്സുള്ള അമ്മയുടെ ചിരിയാണ് തനിക്ക് ലഭിച്ച അര്‍ത്ഥവത്തായ സമ്മാനമെന്ന് അദ്ദേഹം പറയുന്നു. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് തളര്‍ന്ന അമ്മയുടെ മുഖം ഇപ്പോള്‍ സന്തോഷത്താല്‍ തിളങ്ങുകയാണ്. ഇത് ദൈവത്തിന്‍റെ അനുഗ്രഹമാണെന്നാണ് അമ്മ തന്‍റെ കയ്യില്‍ പിടിച്ച് പറഞ്ഞതെന്നും പണത്തെക്കാള്‍ ലോകത്തില്‍ വിലയേറിയ നിമിഷമായിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജന്മദിനത്തിന് പിറ്റേന്ന് മാര്‍ച്ച് 16നാണ് ശ്രീറാം സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത്. ഇതിന് ആറ് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു അദ്ദേഹത്തിന്‍റെ അമ്മയുടെ ജന്മദിനം. രണ്ട് മക്കളാണ് ശ്രീറാമിനുള്ളത്. തന്‍റെ ഭാര്യയും മക്കളും ഇപ്പോള്‍ ഇതുവരെയില്ലാത്ത അത്രയും സന്തോഷത്തിലാണെന്നും ശ്രീറാം പറഞ്ഞു.

തന്‍റെ വിധി മാറ്റിക്കുറിച്ച എമിറേറ്റ്സ് ഡ്രോയ്ക്ക് ശ്രീറാം നന്ദി അറിയിച്ചു. ടൈക്കറോസ് ഓപ്പറേറ്റ് ചെയ്യുന്ന എമിറേറ്റ്സ് ഡ്രോയുടെ ചരിത്രത്തില്‍ രേഖപ്പെടുത്തുന്ന വിജയമാണ് ശ്രീറാമിന്‍റേത്. മാര്‍ച്ചിലാണ് ശ്രീറാം വിജയിയായത്. ചരിത്രത്തിലെ തന്നെ വമ്പൻ വിജയം നേടിയ അദ്ദേഹത്തിന്‍റെ പേരു വിവരങ്ങള്‍ ഇപ്പോഴാണ് എമിറേറ്റ്സ് ഡ്രോ വെളിപ്പെടുത്തിയത്. ഇദ്ദേഹത്തിന് സമ്മാനത്തുക രേഖപ്പെടുത്തിയ ചെക്ക് എമിറേറ്റ്സ് ഡ്രോ അധികൃതര്‍ കൈമാറി.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക