ഭാര്യ പിണങ്ങിപ്പോയതിന്‍റെ കലിപ്പില്‍ ബ്രോക്കറെ കുത്തിക്കൊലപ്പെടുത്തി യുവാവ്. മംഗളുരു വാമഞ്ചൂർ സ്വദേശി സുലൈമാനാണ് മരിച്ചത്. സംഭവത്തിൽ ബന്ധുവായ മുസ്തഫയെ മംഗളൂരു റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. ഏഴുവർഷം മുൻപ് സുലൈമാന്റെ ബന്ധുവായ ഷഹീനാസ് എന്ന യുവതിയെ മുസ്തഫ കല്യാണം കഴിച്ചിരുന്നു. സുലൈമാനായിരുന്നു ഇതിൽ ഇടനിലക്കാരൻ. എന്നാൽ രണ്ടുമാസം മുൻപ് ദാമ്പത്യപ്രശ്നങ്ങൾ കാരണം ഷഹീനാസ് സ്വന്തം വീട്ടിലേക്ക് മടങ്ങി.
ഈ വിഷയം സംസാരിക്കാനായി കഴിഞ്ഞ ദിവസം രാത്രി സുലൈമാൻ മുസ്തഫയുടെ വീട്ടിൽ എത്തിയപ്പോഴാണ് കൊലപാതകം നടക്കുന്നത്. സുലൈമാൻ, മുസ്തഫയോട് സംസാരിച്ച ശേഷം റോഡിൽ കാത്തുനിന്ന മക്കളുടെ അടുത്തേക്ക് തിരിച്ചെത്തിയപ്പോൾ കത്തിയുമായി ഓടിയെത്തിയ മുസ്തഫ സുലൈമാന്റെ കഴുത്തിൽ കുത്തുകയായിരുന്നു.