സഊദിയിൽ വാഹനാപകടം:  മലപ്പുറം സ്വദേശി മരണപ്പെട്ടു

0
1109

റിയാദ്: സഊദി അറേബ്യയിലെ ഖുൻഫുദയിൽ നടന്ന കാർ അപകടത്തിൽ മലപ്പുറം മൂന്നിയൂർ സ്വദേശി മരണപ്പെട്ടു. മൂന്നിയുർ ചിനക്കൽ സ്വദേശി നരിക്കോട്ടു മേച്ചേരി അവറാൻ കുട്ടി ഹാജിയുടെ മകൻ മുനീറാണ് (45) മരണപ്പെട്ടത്. ജിദ്ദ-ജിസാൻ റോഡിൽ അൽ ഖുസിൽ ഹോട്ടൽ ജീവനക്കാരനായിരുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഇന്നലെ പുലർച്ചെ ജോലി കഴിഞ്ഞ് റൂമിലേക്ക് നടന്ന് വരുമ്പോൾ സഊദി സ്വദേശി ഓടിച്ച കാർ വന്ന് ഇടിക്കുകയായിരുന്നു. തെന്നല അറക്കൽ സ്വദേശിനി മച്ചിങ്ങൽ റാലിയയാണ് ഭാര്യ. മക്കൾ: ആയിഷ ജൂഫ, മുഹമ്മദ്‌ ജൂഹാൻ. സഹോദരങ്ങൾ: റംലത്ത്, അഷ്‌റഫ്‌, സൗദ, മുസ്തഫ, അൻസാർ, ഫാസിൽ, സീനത്ത്, ഉനൈസ്. മാതാവ് ബീഫാത്തിമ.

മൃതദേഹം ഖുൻഫുദ അൽ ഖോസ് ജൂനൂബ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇവിടെ തന്നെ മറവ് ചെയ്യാനുള്ള നടപടികൾ നടന്നു വരികയാണ്. നിയമ നടപടികൾ പൂർത്തീകരിച്ച് മറവ് ചെയ്യുമെന്ന് കുടുംബാഗങ്ങൾ അറിയിച്ചു .

സഊദി നാഷണൽ കെ എം സി സി വെൽഫയർ ചെയർമാൻ മുഹമ്മദ് കുട്ടി പാണ്ടിക്കാട് .
ഫൈസൽ ബാബു , സെൻട്രൽ കമ്മിറ്റി നേതാക്കളായ ഗഫൂർ എം പി , നൗഷാദ് അൽഗോസ് കെ.എം.സി.സി എന്നിവരുടെ നേതൃത്വത്തിൽ നിയമ നടപടികൾ പൂർത്തിയായി വരുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക