ചികിത്സയിലുള്ള ഉമ്മയെ കാണാനായി വരുന്നതിനിടെ ബസ് ഇടിക്കുകയായിരുന്നു
കോഴിക്കോട്: കോഴിക്കോട് യുവതി വാഹനാപകടത്തിൽ മരിച്ചു. ബേപ്പൂര്‍ അരക്കിണര്‍ വലിയാട്ട് അബ്ദുല്‍ ജബ്ബാറിന്റെ മകള്‍ നിദ (35) ആണ് സ്‌കൂട്ടര്‍ അപകടത്തില്‍ മരിച്ചത്. കണ്ണഞ്ചേരി ആശ്രമം സ്കൂളിനു സമീപം വ്യാഴം വൈകിട്ട് ആറോടെയാണ് അപക ടം. മിംസ് ആശുപത്രിയിൽ ചികിത്സയിലുള്ള ഉമ്മയെ കാണാനായി അരക്കിണറിൽ നിന്ന് നഗരത്തിലേക്ക് വരുന്നതിനിടെ മണ്ണൂർ-കോഴിക്കോട് റൂട്ടി ലോടുന്ന റെയിസ് ബസ് ഇടിക്കുകയായിരുന്നു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
അപകടത്തിൽ ഇവർ ബസിനടിയിൽപ്പെട്ടു. ഹെൽമെറ്റ് ഉൾപ്പെടെ തകർന്നു. അപകടത്തെ തുടർന്ന് ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ടി മുഹമ്മദ് ദിൽഷാദ് അലി (ദമാം). മക്കൾ: ഇഷാൻ, ഐഷ ലയാൻ, മിൽഹാൻ, ഹനാൻ, ഹംനാൻ.
യുവതിയുടെ പിതാവ് വലിയാട്ട് അബ്ദുല്‍ ജബ്ബാർ നേരത്തെ, സഊദിയിൽ നിന്ന് ഇറങ്ങുന്ന അറബ് ന്യൂസ്, നേരത്തെ ഇറങ്ങിയിരുന്ന മലയാളം ന്യൂസ് എന്നിവയുടെ പ്രസിദ്ധീകരണാലയമായ ജിദ്ദ എസ്.ആര്‍.പി.സിയില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിരുന്നു. അബ്ദുൽ ജബ്ബാറിന്റെ പിതാവ് ഫാറൂഖും ജിദ്ദയിൽ മലയാളം ന്യൂസ് ജീവനക്കാരനായിരുന്നു.
മയ്യത്ത് നമസ്ക്കാരം വെള്ളിയാഴ്ച വൈകുന്നേരം 4:30 ന് അരക്കിണർ മുജാഹിദ് പള്ളിയിലും തുടർന്ന് 5:00 മണിക്ക് കണ്ണംപറമ്പ് പള്ളിയിലും നടക്കുന്നതാണ്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





