കേന്ദ്ര അവഗണനയ്ക്കിടയിലും സര്‍ക്കാര്‍ വികസനത്തില്‍ വിട്ടുവീഴ്ച കാണിച്ചില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റര്‍. വരാൻ പോകുന്ന ഒരു വർഷം സര്‍ക്കാരിനെതിരെ കള്ളവാർത്തകളുടെ തീ മഴ ഉണ്ടാകാമെന്നും എൽഡിഎഫ് സർക്കാരിനെതിരെ അടുത്ത ഒരു വർഷക്കാലം വലതുപക്ഷ മാധ്യമങ്ങൾ എന്തും പറയുമെന്നും എം വി ഗോവിന്ദൻ മാസ്റ്റര്‍ പറഞ്ഞു. കേളുഏട്ടൻ അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“സര്‍ക്കാരിൻ്റെ പ്രകടനത്തിന് മലയാള മനോരമ 55% മാർക്ക് തന്നുവെന്നും അത് 150ന് സമമാണെന്നും എം വി ഗോവിന്ദൻ മാസ്റ്റര്‍ പറഞ്ഞു. വിഴിഞ്ഞം പദ്ധതി എല്‍ഡിഎഫ് ഉപേക്ഷിച്ചില്ല. പദ്ധതിയ്ക്ക് കേന്ദ്രം ഒന്നും തന്നില്ല. സില്‍വര്‍ ലൈൻ വികസനത്തിന് എതിരാണെന്നാണ് യുഡിഎഫ് പ്രചരിപ്പിച്ചത്. ഒരു ജനകീയ സമരവും അടുത്ത കാലത്ത് കേരളത്തിൽ നടന്നിട്ടില്ല.”- അദ്ദേഹം പറഞ്ഞു.
വയനാട് പുനരധിവാസത്തിന് കേന്ദ്രം സഹായിച്ചില്ലെന്നും കേരളത്തെ പാര വെയ്ക്കാൻ കേന്ദ്രം ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. അരിക്കൊമ്പനെ കൊണ്ട് കൊണ്ടു പോവുമ്പോൾ കേരളത്തിലെ മലയോര റോഡുകളെ പറ്റി എല്ലാവരും ബോധ്യമായിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതിദാരിദ്ര്യം ഇല്ലാത്ത സംസ്ഥാനമായി നവംബർ ഒന്നിന് കേരളത്തെ പ്രഖ്യാപിക്കുമെന്നും എം വി ഗോവിന്ദഅതിദാരിദ്ര്യം ഇല്ലാത്ത സംസ്ഥാനമായി നവംബർ ഒന്നിന് കേരളത്തെ പ്രഖ്യാപിക്കുമെന്നും എം വി ഗോവിന്ദൻ മാസ്റ്റര്‍ പറഞ്ഞു.





