ഫാമിലി വിസയിൽ നാട്ടിൽ നിന്നെത്തി എയർപോർട്ടിൽ കുടുങ്ങിയ മലയാളി കുടുംബങ്ങൾ ഇപ്പോഴും സഊദി വിമാനത്താവളത്തിനുള്ളിൽ തന്നെ കഴിയുന്നു; വിസ സ്റ്റാറ്റസ് കാണിക്കുന്നത് CANCELLED BY MOFA എന്ന്

0
1258

മുഖീമിൽ പരിശോധിച്ച് വിസ സ്റ്റാറ്റസ് ഉറപ്പ് വരുത്തി വേണം സഊദിലേക്ക് യാത്രക്കൊരുങ്ങാൻ, പരിശോധിക്കാനുള്ള ലിങ്ക് വാർത്തയിൽ

റിയാദ്: ഫാമിലി വിസിറ്റ് വിസയിൽ വന്ന് പുറത്തിറങ്ങാൻ കഴിയാതെ റിയാദ് വിമാനത്താവളത്തിൽ ഇന്നലെ കുടുങ്ങിയ മലയാളി കുടുംബങ്ങൾക്ക് ഇത് വരെ നാട്ടിലേക്ക് തിരിച്ചു പോകാനായില്ല. വിസ ഇഷ്യു കാരണം സഊദിയിലേക്ക് പ്രവേശിക്കാൻ കഴിയാതെ കുടുങ്ങിയ ഏഴു പേരടങ്ങുന്ന രണ്ട് മലയാളി കുടുംബങ്ങൾ ഇന്ന് രാത്രിയോടെ നാട്ടിലേക്ക് മടങ്ങാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ജൂൺ ആറ് വരെ സന്ദർശക വിസക്കാർക്ക് സഊദിയിലേക്ക് പ്രവേശിക്കാൻ നിയന്ത്രണം ഉള്ളതാണ് ഇവർക്ക് വിനയായതെന്നാണ് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത്. വിസ ചെക്ക് ചെയ്യാനുള്ള muqeem സംവിധാനം വഴി പരിശോധിച്ചപ്പോൾ CANCELLED BY MOFA എന്ന സ്റ്റാറ്റസ് ആണ് കാണിക്കുന്നത്. ഒരു വർഷ കാലാവധിയുള്ള ഫാമിലി വിസയാണ് ഇവരുടെ കൈവശമുള്ളത്.

മെയ് 18ന് രാത്രി റിയാദ് എയർപോർട്ടിൽ മൾട്ടി എൻട്രി ഫാമിലി വിസിറ്റ് വിസയിൽ എത്തിയ കുടുംബങ്ങളാണ് കുടുങ്ങിയത്. ജൂൺ ആറിന് ശേഷം മാത്രമേ ഇവർക്ക് സഊദിയിലേക്ക് പ്രവേശിക്കാൻ അനുമതിയുള്ളൂവെന്നാണ് വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഇവരെ അറിയിച്ചത്. തുടർന്ന് ഇവരോടെ ടിക്കറ്റ് സംഘടിപ്പിച്ച് മടങ്ങാൻ ആയിരുന്നു നിർദേശം. തുടർന്ന് ഇന്നലെ രാത്രിയും ഇന്ന് രാവിലെയും മടങ്ങാൻ ശ്രമം നടത്തിയെങ്കിലും നടന്നില്ല. ഇന്ന് രാത്രിയുള്ള വിമാനത്തിൽ മടങ്ങുമെനാണ് വിവരം   ജൂൺ ആറ് വരെ ഫാമിലി വിസിറ്റ് വിസയിലുള്ളവർ സഊദിയിലേക്ക് വരരുതെന്ന് അറിയിച്ചു കൊണ്ട് കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രാലയം പലർക്കും മെസേജുകളയച്ചിരുന്നു. ഇത് വകവെക്കാതെ എത്തിയവാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്.

സംഭവം ശ്രദ്ധയിൽ പെട്ടതോടെ മലയാളം പ്രസ്സ് നടത്തിയ പരിശോധനയിലും സമാനമായ സ്റ്റാറ്റസ് കണ്ടെത്തി. നാട്ടിൽ വരാനിരിക്കുന്ന കുടുംബങ്ങളുടെ വിസ പരിശോധിച്ചപ്പോൾ പ്രവേശനം സാധ്യമല്ല്ലെന്നും CANCELLED BY MOFAഎന്നുമാണ് കാണിക്കുന്നത്. സഊദിയിലേക്ക് വരുന്ന ഫാമിലി സന്ദർശക വിസക്കാർ സ്റ്റാറ്റസ് പരിശോധിച്ച് ഉറപ്പ് വരുത്തിയായിരിക്കണം ഇനി യാത്രക്ക് ഒരുങ്ങേണ്ടത് എന്നാണ് ഇത് വ്യക്തമാക്കുന്നത്.

മുഖീമിൽ പരിശോധിച്ചപ്പോൾ Cancelled By Mofa എന്ന് കാണിക്കുന്നു

അതേ സമയം, ഇന്നും നിരവധി കുടുംബങ്ങൾ വിവിധ പ്രവേശന കവാടങ്ങൾ വഴി സഊദി യിലേക്ക് പ്രവേശിച്ചിട്ടുമുണ്ട്. നിലവിൽ സഊദിയിലുള്ള പലരും ഇപ്പോഴും ബഹറൈൻ, ജോർദാൻ, ഖത്തർ തുടങ്ങിയ ബോർഡറുകളിലെത്തി വിസ പുതുക്കി വീണ്ടും രാജ്യത്തേക്ക് പ്രവേശിക്കുന്നുണ്ട്. ഇത് വരെ അക്കാര്യത്തിൽ തടസങ്ങളുണ്ടായിട്ടില്ല. കൂടാതെ ഇന്നലെയും ഇന്നും മറ്റു പല മലയാളി കുടുംബങ്ങളും വിവിധ എയർപോർട്ടുകൾ വഴി നാട്ടിൽ നിന്ന് സഊദിയിലെത്തിയതായും വ്യക്തമായ വിവരങ്ങളുണ്ട്. മാത്രമല്ല, സഊദിയിലേക്ക് പ്രവേശനം നേരിടുന്ന വാർത്തകൾ എയർപോട്ടിൽ നിന്നും ലഭിച്ചിട്ടുമില്ല. കരിപ്പൂർ, കൊച്ചിൻ വിമാനത്താവളങ്ങളിൽ നിന്ന് സഊദിയിലേക്ക് വരുന്നവരിൽ ഇങ്ങനെയൊരു പരിശോധനയും ഇത് വരെ നടക്കുന്നില്ല. ഇങ്ങനെയൊരു തീരുമാനം ഏതൊരു ഗവണ്മെന്റും എടുക്കുമ്പോൾ ആദ്യമായി എയർലൈൻ കമ്പനികളെയാണ് അറിയിക്കുക. യാത്രക്കാരനെ ബോർഡിങ്‌ പാസ് നൽകിയത് മുതൽ യാത്രക്കാരൻ ഇറങ്ങേണ്ട രാജ്യത്ത് ഇറക്കി, പ്രവേശനം നൽകുന്നത് വരെ കൊണ്ട് വന്ന എയർലയൻന്റെ ഉത്തരവാദിത്വത്തിൽ ആയിരിക്കും. അതിനാൽ തന്നെ ആദ്യം കാര്യം നടപ്പിലാക്കുന്നതും യാത്രക്കാർക്ക് അറിയിപ്പ് നൽകുന്നത് എയർലയൻസ് ആയിരിക്കും.

എന്നാൽ, വിമാനത്താവളങ്ങളിലും അയൽ രാജ്യങ്ങളിലെ ബോർഡറുകളിലും വരും ദിവസങ്ങളിൽ ശക്തമായ നിയന്ത്രണം പ്രാബല്യത്തിൽ വരുമോ എന്ന കാര്യത്തിലും ഇപ്പോൾ വ്യക്തതയില്ല. നിലവിൽ ഫാമിലി വിസിറ്റ് വിസയിൽ സഊദിയിലേക്ക് വരാനിരിക്കുന്നവർ മുഖീം പോലുള്ള പോർട്ടലുകൾ വഴി വിസ സ്റ്റാറ്റസ് പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം മാത്രം വരുന്നതാണ് നല്ലതെന്ന് വിവിധ സാമൂഹിക പ്രവർത്തകർ വാട്ട്സ് ആപ്പ് ഗ്രൂപ്പുകൾ വഴി അറിയിപ്പ് നൽകുന്നുണ്ട്.

‘ഹജ്ജ് കഴിയും വരെ സഊദിയിലേക്ക് ഫാമിലി വിസിറ്റ് വിസകളിലുള്ളവർക്ക് പ്രവേശിക്കാനാകില്ല, ജൂൺ 6 വരെയാണ് നിയന്ത്രണമെന്ന് ആഭ്യന്തര മന്ത്രാലയ സന്ദേശമെന്നും ഇന്നു മുതൽ (മെയ് 17 ശനിയാഴ്ച) നിയന്ത്രണം പ്രാബല്യത്തിലെന്നും’ MOI മെസേജുകൾ കഴിഞ്ഞ ദിവസം മുതൽ പുറത്ത് വന്നിരുന്നു. വാർത്ത കേട്ടതോടെ ആശങ്കയിൽ ആയിരിക്കുകയാണ് പ്രവാസി കുടുംബങ്ങൾ.

നിരവധി കുടുംബങ്ങൾ സഊദിയിലേക്ക് ഇപ്പോഴും പ്രവേശിക്കുന്നതായും സഊദി ഫാമിലി വിസിറ്റിംഗ് വിസ പുതുക്കാൻ ജോർദാൻ, ബഹ്‌റൈൻ സർവീസ് നടത്തുന്ന സർവീസ് ഏജന്റുമാരും മലയാളം പ്രസ്സ് ഓൺലൈനിനെ അറിയിച്ചിട്ടുണ്ട്. ഏതായാലും സഊദിയിലേക്ക് സന്ദദർശക വിസകളിൽ വരുന്നവർ യാത്രക്ക് മുമ്പ് തങ്ങളുടെ വിമാന കമ്പനികളുമായോ ഔദ്യോഗിക സോഴ്‌സുകൾ വഴിയോ ഉറപ്പ് വരുത്തിയാൽ നന്നാകും.

ഹജ്ജിൻ്റെ ഭാഗമായാണ് നിയന്ത്രണമെന്നാണ് അറിയുന്നത്. നേരത്തെ ജിദ്ദ, മദീന വിമാനത്താവളങ്ങളിലേക്ക് വരുന്നതിൽ മാത്രമായിരുന്നു നിയന്ത്രണമേർപ്പെടുത്തിയിരുന്നത്. എന്നാൽ കഴിഞ്ഞ വർഷം സന്ദർശനവിസയിലെത്തിയ നിരവധി പേർ അനധികൃതമായി ഹജജ് ചെയ്യാൻ ശ്രമിച്ചതിനാലാണ് ഇത്തവണ നിയന്ത്രണം കൂടുതൽ കർശനമാക്കിയതെന്നാണ് പറയപ്പെടുന്നത്. നിലവിൽ ഫാമിലി വിസിറ്റ് വിസയിൽ സഊദിയിലേക്ക് വരാനിരിക്കുന്നവർ മുഖീം പോലുള്ള പോർട്ടലുകൾ വഴി വിസ സ്റ്റാറ്റസ് പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം മാത്രം വരുന്നതാണ് നല്ലതെന്ന് വിവിധ സാമൂഹിക പ്രവർത്തകർ വാട്ട്സ് ആപ്പ് ഗ്രൂപ്പുകൾ വഴി അറിയിപ്പ് നൽകുന്നുണ്ട്.

വിസ സ്റ്റാറ്റസ് പരിശോധിക്കാനായി താഴെയുള്ള ലിങ്കിൽ കയറി അകൗണ്ട് ക്രിയേറ്റ് ചെയ്ത് വിസ നമ്പറും മറ്റു വിവരങ്ങളും നൽകിയാൽ അറിയം 👇

https://vv.muqeem.sa/#/login

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക