“വിവാ ഇൽ മാർപാപ്പ”; വലിയ ഇടയനായി സ്ഥാനമേറ്റ് ലിയോ പതിനാലാമൻ

കത്തോലിക്കാ സഭയുടെ മാർപാപ്പയായി ലിയോ പതിനാലാമൻ ചുമതലയേറ്റു. സെൻ്റ് പീറ്റേഴ്സ് ബസലിക്കയിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ചാണ് ലിയോ പതിനാലാമൻ ചുമതലയേറ്റത്. ജനസാഗരത്തെ സാക്ഷിയാക്കി കൊണ്ടാണ് ചടങ്ങുകൾ നടന്നത്.

ലോകനേതാക്കളടക്കം നിരവധി പേരാണ് ചടങ്ങിൽ പങ്കെടുക്കാൻ വത്തിക്കാനിലെത്തി ചേർന്നത്. ആഗോള കത്തോലിക്കാ സമൂഹത്തിൻ്റെ 267-ാംമത് മാർപാപ്പയായാണ് ലിയോ പതിനാലാമൻ ചുതലയേറ്റത്. വിവാ ഇൽ മാർപാപ്പ എന്ന് ആർപ്പുവിളിച്ച് കൊണ്ടാണ് ജനക്കൂട്ടം മാർപാപ്പയെ സ്വീകരിച്ചത്.”