കോഴിക്കോട് ഭൂചലനം?; പ്രത്യേക ശബ്ദം കേട്ടെന്ന് പ്രദേശവാസികൾ,പരിഭ്രാന്തിയില്‍ വീടുവിട്ടിറങ്ങി ജനം

0
1394

കോഴിക്കോട് കായക്കൊടി എള്ളിക്കാ പാറയിൽ ഭൂചനം അനുഭവപ്പെട്ടതായി നാട്ടുകാർ. രാത്രി 8 മണിയോടെ കായക്കൊടി പഞ്ചായത്തിലെ 4 , 5 വാർഡുകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഉച്ചത്തിലുള്ള ശബ്ദം കേട്ട നാട്ടുകാർ വീടുവിട്ടിറങ്ങി. പരിശോധന നടത്താൻ ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം ലഭിച്ചിട്ടുണ്ട്.

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വെള്ളിയാഴ്ചയും സമാനമായ ചലനം അനുഭവപ്പെട്ടതായി നാട്ടുകാർ അറിയിച്ചിരുന്നുവെന്നും ഇ.കെ.വിജയൻ എംഎൽഎ പറഞ്ഞു. ജില്ലാ കളക്ടറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഞായറാഴ്ച വിദഗ്ധസംഘം സ്ഥലത്ത് പരിശോധനയ്ക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു.

സെക്കൻഡുകൾ മാത്രമാണ് ചലനം തുടർന്നതെങ്കിലും ആളുകൾ വീടുവിട്ട് പുറത്തേക്കിറങ്ങിയെന്നാണ് വിവരം. വില്ലേജ് ഓഫീസർ സ്ഥലത്ത് എത്തിയിട്ടുണ്ട്.