കുവൈത്തിലെ റസ്റ്ററന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; രണ്ട് പ്രവാസികൾ മരിച്ചു

0
694

കുവൈത് സിറ്റി: കുവൈത്തിലെ റസ്റ്ററന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ രണ്ട് പ്രവാസികൾ മരിച്ചു. ബൗഷർ വിലായത്തിലെ റസ്റ്ററന്റിൽ ആണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചത്.  സ്ഫോടനത്തിൽ കെട്ടിടം ഭാഗികമായി തകർന്നുവീണ് ആണ് രണ്ട് പേർ മരിച്ചത്. 

ബൗഷറിലെ വിലായത്തിൽ  റസ്റ്റോറന്റിൽ പാചക വാതക ചോർച്ചയെ തുടർന്നുണ്ടായ സ്ഫോടനത്തിൽ ഒരു റെസിഡൻഷ്യൽ കെട്ടിടം ഭാഗികമായി തകർന്നുവീണ് രണ്ട് ഏഷ്യൻ പൗരന്മാർ മരിച്ചതായി കുവൈത്ത് പോലിസ് അറിയിച്ചു. സംഭവത്തിന്റെ സാഹചര്യങ്ങൾ ബന്ധപ്പെട്ട അധികാരികൾ അന്വേഷിക്കുന്നു.

മസ്‌കറ്റ് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി ആണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.