പ്രതീക്ഷയോടെ……. ഫിലിപ്പിനോ സയാമിസ് ഇരട്ടകളായ ക്ലിയയും മൗറീസിനയും റിയാദിലേക്ക്
റിയാദ്: ശിരസ്സുകള്‍ ഒട്ടിപ്പിടിച്ച നിലയില്‍ പിറന്നുവീണ് കടുത്ത ദുരിതത്തില്‍ കഴിഞ്ഞുവന്ന എരിത്രിയന്‍ സയാമിസ് ഇരട്ടകളായ അസ്മാഇനും സുമയ്യക്കും ഇനി സ്വതന്ത്രരായി ജീവിക്കാം. റിയാദിൽ നടന്ന പതിനഞ്ചര മണിക്കൂര്‍ നീണ്ടുനിന്ന അതിസങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ ഇരുവരെയും വിജയകരമായി വേര്‍പ്പെടുത്തി. സഊദി ഭരണാധികാരികളുടെ പ്രത്യേക നിർദേശ പ്രകാരം പൂർണ്ണമായി സൗജന്യമായി നടത്തിയ ശസ്ത്രക്രിയ പൂർത്തിയായായതോടെ മാതാപിതാക്കൾക്ക് നന്ദി പറയാൻ കണ്ണീരോടെ വാക്കുകൾ ഇല്ലാതായി.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
സയാമീസ് ഇരട്ടകളെ വേർതിരിക്കുന്നതിൽ ലോക പ്രശസ്തമായ റിയാദിലെ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ കിങ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ചിൽഡ്രൻസ് ആശുപത്രിയിൽ പതിനഞ്ചര മണിക്കൂർ നീണ്ടുനിന്ന അതിസൂക്ഷ്മമായ ശസ്ത്രക്രിയയിലൂടെയാണ് കുരുന്നുകളെ രണ്ട് ജീവിതങ്ങളിലേക്ക് വേർതിരിച്ചു നട്ടത്. സഊദി ഭരണാധികാരികളായ രാജാവ് രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും പ്രത്യേക നിര്‍ദേശാനുസരണമാണ് രണ്ടു വയസ് പ്രായമുള്ള എരിത്രിയന്‍ സയാമിസ് ഇരട്ടകളെ റിയാദിലെത്തിച്ച് സൗജന്യമായി വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയ നടത്തിയതെന്ന് റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവും കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്റ് റിലീഫ് സെന്റര്‍ സൂപ്പര്‍വൈസര്‍ ജനറലും സയാമിസ് ഇരട്ടകള്‍ക്ക് വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയ നടത്തുന്ന മെഡിക്കല്‍ ടീം തലവനുമായ ഡോ. അബ്ദുല്ല അല്‍റബീഅ പറഞ്ഞു.
തല ഒട്ടിപ്പിടിച്ച നിലയിലായിരുന്നു ഇവരുടെ ജനനം. ഇപ്പോൾ രണ്ട് വയസുള്ള കുഞ്ഞുങ്ങളെ റിയാദിൽ പ്രത്യേക വിമാനത്തിലാണ് എത്തിച്ചത്. പ്രാഥമിക പരിശോധനകൾ പൂർത്തിയായതോടെ ടെക്നിക്കൽ നഴ്സിങ് സ്റ്റാഫിന്റെ പിന്തുണയോടെ മെഡിക്കൽ കൺസൾട്ടൻറുമാരും സ്പെഷ്യലിസ്റ്റുകളും ഉൾപ്പെടുന്ന 36 അംഗ വൈദ്യ സംഘം അനസ്തേഷ്യ, ന്യൂറോ സർജറി, പ്ലാസ്റ്റിക് സർജറി എന്നീ ഘട്ടങ്ങളിലൂടെയാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചത്. കൃത്യമായ ആസൂത്രണവും ഉയര്‍ന്ന തലത്തിലുള്ള സുരക്ഷയും ഉറപ്പാക്കാന്‍ ന്യൂറോ സര്‍ജിക്കല്‍ നാവിഗേഷന്‍ സാങ്കേതികവിദ്യയും സര്‍ജിക്കല്‍ മൈക്രോസ്‌കോപ്പും ഉപയോഗിച്ചു ഉപയോഗിച്ചതായും അൽ റബീഅ പറഞ്ഞു.
പല ഘട്ടങ്ങളിലായി നടത്തിയ വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയയിൽ ആദ്യത്തേത് വേർപ്പെടുത്തൽ ആയിരുന്നു. തുടർന്ന് ഇരു ശരീരത്തിലും പങ്കിട്ട നിലയിലുള്ള ധമനികളും സിരകളും അടക്കുന്നതിന് ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി ഉപയോഗിച്ച് മൂന്ന് ശസ്ത്രക്രിയകള്‍ നടത്തി. വേര്‍പ്പെടുത്തലിനു ശേഷമുള്ള വിടവ് നികത്താന്‍ കഴിയുന്നതിന് മാസങ്ങളോളം ചര്‍മം നീട്ടുക എന്ന ലക്ഷ്യത്തോടെ പീഡിയാട്രിക് പ്ലാസ്റ്റിക് സര്‍ജറി സംഘം ചര്‍മത്തിനടിയില്‍ ബലൂണുകള്‍ വെച്ചതായും പീഡിയാട്രിക് ന്യൂറോസര്‍ജറി വിഭാഗം മേധാവിയും കണ്‍സള്‍ട്ടന്റുമായ ഡോ. മുഅ്തസിം അല്‍സഅബി പറഞ്ഞു.
സയമാമിസ് ഇരട്ടകള്‍ക്ക് പരിചരണം നല്‍കുന്ന സഊദി പ്രോഗ്രാമിനു കീഴില്‍ നടത്തുന്ന 64-ാമത്തെ ശസ്ത്രക്രിയയാണിത്. 27 രാജ്യങ്ങളിൽ നിന്നായി കഴിഞ്ഞ 35 വർഷത്തിനിടെ 149 ഇരട്ടകളെയാണ് റിയാദിലെത്തിച്ച് പരിചരിച്ചത്. തങ്ങളുടെ തീരാദുരിതത്തിന് അറുതിണ്ടാക്കാന്‍ കാരുണ്യവും മഹാമനസ്‌കതയും കാണിച്ച സല്‍മാന്‍ രാജാവിനും കിരീടാവകാശിക്കും വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയ നടത്തുകയും ആവശ്യമായ ചികിത്സ നല്‍കുകയും ചെയ്ത മെഡിക്കല്‍ സംഘത്തിനും മയുടെയും സുമയ്യയുടെയും എരിത്രിയൻ മാതാപിതാക്കൾ നന്ദിയും കടപ്പാടും അറിയിച്ചു.
ശിരസ്സുകള്‍ ഒട്ടിപ്പിടിച്ച നിലയിലുള്ള ഫിലിപ്പിനോ സയാമിസ് ഇരട്ടകളായ ക്ലിയയെയും മൗറീസിനെയും വേര്‍പെടുത്തല്‍ ശസ്ത്രക്രിയക്കായി റിയാദിൽ എത്തിക്കാൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്. രാജാവിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നാട്ടിൽ നിന്ന് സംഘം സഊദിയിലേക്ക് പുറപ്പെട്ടു. റിയാദിൽ എത്തുന്നതോടെ ഇവരെ പരിശോധനക്ക് വിധേയരാക്കി മെഡിക്കൽ സംഘം തീരുമാനം കൈകൊള്ളും.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക