മലേഷ്യയില്‍ നടന്ന ഒരു വാഹനാപകടത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമ ഉപയോക്താക്കളെ കണ്ണീരിലാഴ്ത്തിയത്. മാതൃദിനത്തില്‍ നടന്ന അപകടത്തില്‍ കൊല്ലപ്പെട്ടത് ഒരു ആനക്കുട്ടിയാണ്.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ട്രക്ക് ഇടിച്ചാണ് ആനക്കുട്ടിമരിച്ചത്. എന്നാല്‍ മണിക്കൂറുകളോളം ആ ട്രക്കിനരികില്‍ നിന്ന അമ്മ ആനയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. സങ്കടകരമായ ഈ കാഴ്ച സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത് അത്‌ലറ്റ് എജെ പൈറോ ആണ്. അമ്മയോടൊപ്പം റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് കുട്ടിയാനയെ ട്രക്ക് ഇടിച്ചത്. അപകടത്തില്‍ ട്രക്കിനടിയില്‍ പെട്ടുപോയ കുട്ടിയാന മരിക്കുകയായിരുന്നു. ട്രക്കിന്റെ ഒരു ഭാഗം തകരുകയും ചെയ്തു. സംഭവം നടന്നുകഴിഞ്ഞതിനു ശേഷം എല്ലാവരെയും സങ്കടത്തിലാക്കിയത് അമ്മ ആനയുടെ ആ നില്‍പ്പായിരുന്നു.
അപകടത്തിന് കാരണക്കാരനായ ആ ട്രക്കില്‍ തലവച്ച് അമ്മയാന മണിക്കൂറുകളോളമാണ് ഒരേ നില്‍പ്പ് നിന്നത്. രാത്രിയായിരുന്നു അപകടം സംഭവിച്ചത്. എന്നാല്‍ പിറ്റേന്നു പുലര്‍ച്ചെവരെയും തന്റെ കുഞ്ഞിന്റെ അരികില്‍ നിന്നു മാറാന്‍ ആ അമ്മ തയാറായില്ല. പിന്നീട് വനപാലകര്‍ എത്തിയാണ് ആനയെ അവിടെ നിന്നു മാറ്റുന്നത്. വിഡിയോ പെട്ടെന്നു തന്നെ വൈറലായി. നിരവധി പേര്‍ കമന്റുകളുമായി വന്നു. മനുഷ്യനായാലും മൃഗമായാലും സ്വന്തം കുഞ്ഞിനെ നഷ്ടപ്പെടുന്ന വേദന അത് വലുത് തന്നെയാണെന്ന് നിരവധിപേര്‍ അഭിപ്രായപ്പെട്ടു. വനമേഖലകളിലൂടെയുള്ള റോഡുകളിലൂടെ സഞ്ചരിക്കുമ്പോള്‍ ഡ്രൈവര്‍മാര്‍ കൂടുതല്‍ ബോധവാന്‍മാരാവണമെന്നും അഭിപ്രായപ്പെട്ടു.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക