ജിദ്ദ: മലപ്പുറം ജില്ല കെ എം സി സി വനിത വിംഗ് കുടുംബിനികൾക്കും വിദ്യാർത്ഥികൾക്കുമായി മെഹന്തി മത്സരവും ചിത്ര രചന മത്സരവും ഇശൽ നൈറ്റും സംഘടിപ്പിച്ചു. ശറഫിയ്യ അൽ അബീർ റൂഫ് ടോപ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കപ്പെട്ട ‘മലപ്പുറം മൊഞ്ച് – 2025’ ജിദ്ദ കെ എം സി സി സെക്രട്ടറി നാസർ മച്ചിങ്ങൽ ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ല കെ എം സി സി വനിത വിംഗ് പ്രസിഡൻ്റ് റസീന പള്ളിപ്പറമ്പൻ അദ്ധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ല കെ എം സി സി പ്രസിഡൻ്റ് ഇസ്മയിൽ മുണ്ടുപറമ്പ്, ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ, ട്രഷറർ ഇല്ല്യാസ് കല്ലിങ്ങൽ, സെൻട്രൽ കമ്മിറ്റി വനിത വിംഗ് ഭാരവാഹികളായ ഷമീല മൂസ, കുബ്റ, ഹസീന അഷ്റഫ് എന്നിവര്‍ ആശംസകൾ നേർന്ന് സംസാരിച്ചു. നിസാം മമ്പാട്, ഇസ്മയിൽ മുണ്ടക്കുളം, സുബൈർ വട്ടോളി, സലീം മമ്പാട്, അഷ്റഫ് മുല്ലപ്പള്ളി, അബൂട്ടി പള്ളത്ത്, അഷറഫ് ഇ.സി, മജീദ് കള്ളിയിൽ, അലി പാങ്ങാട്ട്, മുസ്തഫ കോഴിശ്ശേരി, നൗഫൽ ഉള്ളാടൻ, യാസിദ് തിരൂർ, ശിഹാബ് പുളിക്കൽ, മെഹബൂബ് സി വി സംബന്ധിച്ചു.
വിജയികൾക്ക് പുറമെ പങ്കെടുത്തവര്‍ക്കും പ്രോത്സാഹന സമ്മാനവും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. സലീന ടീച്ചർ, ഇർഷാദ കെ. പി, ശബ്ന സക്കരിയ്യ, ആഷിഫ പി. വി, സൻഹ ബഷീർ, സക്കീന ജാസ്മിൻ, ഖദീജ മുഹമ്മദ്, സുഹറാബി എന്നിവര്‍ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി സുഹൈല തേറമ്പത്ത് സ്വാഗതവും ശഹീദ ടീച്ചർ നന്ദിയും പറഞ്ഞു.