സിസിടിവിയിൽ കണ്ട ആൾ തന്നെ, മലപ്പുറത്ത് ആശുപത്രിയിൽ രോഗിയുടെ മുറിയിൽ നിന്നും പണം കവർന്ന പ്രതി പിടിയിൽ

0
4597

സമാനമായ നിരവധി മോഷണ കേസുകളിൽ പ്രതിയാണ് പിടിയിലായ അബ്ബാസെന്ന് പൊലീസ്

മലപ്പുറം: അരീക്കോട് ആശുപത്രിയിൽ രോഗിയുടെ മുറിയിൽ നിന്നും 50000 രൂപ മോഷ്ടിച്ച
ആൾ പിടിയിൽ. പെരിന്തൽമണ്ണ പട്ടിക്കാട് സ്വദേശി അബ്ബാസ് (58)ആണ് പിടിയിലായത്. തിങ്കളാഴ്ച്ചയാണ് കിടത്തി ചികിത്സ തേടിയ രോഗിയുടെ പണവുമായി അബ്ബാസ് കടന്നു കളഞ്ഞത്. സമാനമായ നിരവധി മോഷണ കേസുകളിൽ പ്രതിയാണ് പിടിയിലായ അബ്ബാസെന്ന് പൊലീസ് പറഞ്ഞു.

മലപ്പുറം അരീക്കോടിനടുത്ത് കടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ദിവസമാണ് മോഷണമുണ്ടായത്. സ്കാനിംഗിനായി രോഗിയെ കൊണ്ടുപോയതിന് പിന്നാലെയാണ് മുറിയിൽ കവർച്ച നടന്നത്. രോഗിയെ ഡിസ്ചാർജ് ചെയ്യുമ്പോൾ ആശുപത്രിയിൽ അടക്കാൻ കരുതി വച്ച പണമാണ് കവർന്നത്.  അന്ന് അബ്ബാസിന്റെ സിസിടിവി ദ്യശ്യങ്ങൾ സഹിതമാണ് രോഗിയുടെ ബന്ധുക്കൾ അരീക്കോട് പൊലീസിൽ പരാതി നൽകിയിരുന്നത്. ഇയാൾ മുറിയിൽ നിന്നും ഇറങ്ങുന്നത് ബന്ധുക്കൾ കണ്ടിരുന്നു. എന്തിനാണ് മുറിയിൽ കയറിയതെന്ന ചോദ്യത്തിന് മുറി മാറിപ്പോയതാണെന്നായിരുന്നു പ്രതിയുടെ മറുപടി.

മോഷ്ടാവിന്റെ ദൃശ്യങ്ങൾ ആശുപത്രി സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. ഇത് പിന്നെ സോഷ്യം മീഡിയയിൽ വൈറലായി. അയാൾ ആരെന്ന് കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു സോഷ്യൽ മീഡിയ. പ്രസവ ചികിത്സക്കെത്തിയ മൊറയൂർ സ്വദേശികളുടെ പണമാണ് നഷ്ടപ്പെട്ടത്. രോഗിയുമായി സ്കാനിങ്ങിനായി പുറത്തുപോയപ്പോൾ മുറിയുടെ വാതിൽ ലോക്ക് ചെയ്തിരുന്നില്ല. ഈ സമയത്താണ് മോഷ്ടാവ് മുറിയിൽ കടക്കുന്നത്.

എന്നാൽ, ഇതിനിടെ രോഗിയുടെ ഭർത്താവ് മുറിയിലെത്തിയപ്പോൾ ഒരു മധ്യവയസ്കൻ റൂമിൽ നിന്ന് ഇറങ്ങിവരുന്നത് കണ്ടിരുന്നു. ചോദിച്ചപ്പോൾ ‘റൂം മാറിപ്പോയി’ എന്നു പറഞ്ഞ അയാൾ സ്ഥലംവിടുകയായിരുന്നു. റൂമിലെത്തി ബാഗ് പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഡിസ്ചാർജ് ചെയ്യേണ്ട ദിവസമായതിനാൽ അതിനായി കൊണ്ടുവന്ന പണമാണ് കവർന്നത്. ഉടൻ തന്നെ പരിസരത്തൊക്കെ ഇയാളെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് അരീക്കോട് പൊലീസിൽ പരാതി നൽകുകയായിരുന്നു.

പുറത്തുവന്ന ആശുപത്രി സി.സി.ടി.വി ദൃശ്യങ്ങളിൽ ഒരാൾ റൂമിൽ കയറുന്നതും രക്ഷപ്പെടുന്നതും വ്യക്തമായിരുന്നു. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അരീക്കോട് പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരുന്നു.

കളവ് നടത്തിയ മുങ്ങുന്ന വീഡിയോ കാണാം താഴെ 👇

വീഡിയോ 1

ഇത് സംബന്ധമായി നേരത്തെ കൊടുത്ത വാർത്ത താഴെ 👇