റിയാദ്: ഹൗസ് ഡ്രൈവർമാർ അടക്കമുള്ള ഗാർഹിക ജോലിക്കാരുടെ ഹുറൂബ് നീക്കാൻ ഇന്നു മുതൽ ആറു മാസം വരെ സമയമുണ്ടെന്ന് മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു. മുസാനിദ് പ്ലാറ്റ്ഫോമിലൂടെയാണ് ഹുറൂബ് നീക്കൽ നടത്തേണ്ടത്. ഹുറൂബ് സ്റ്റാറ്റസ് നീങ്ങുന്നതോടെ അവർക്കുള്ള എല്ലാ സർവീസുകളും പുനഃസ്ഥാപിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ജോലിക്കാർ ഒളിച്ചോടിയെന്ന് സ്പോൺസർമാർ ജവാസാത്തിൽ റിപ്പോർട്ട് ചെയ്യുന്നതോടെയാണ് ഹുറൂബ് സ്റ്റാറ്റസിൽ അകപ്പെടുന്നത്. ഇതോടെ ഇത്തരം ജോലിക്കാർക്ക് ഇഖാമ പുതുക്കാനോ ജോലി മാറാനോ നാട്ടിൽ പോകാനോ സാധിക്കില്ല. ഇവർ തൊഴിൽ നിയമ ലംഘകരുടെ ഗണത്തിൽ പെടും.
ഹുറൂബ് നീക്കുന്നതിന് തൊഴിലാളികൾ ആദ്യം പുതിയ സ്പോൺസറെ കണ്ടെത്തുകയാണ് വേണ്ടത്. കണ്ടെത്തിയ പുതിയ സ്പോൺസർ മുസാനിദ് പ്ലാറ്റ്ഫോം വഴി സ്പോൺസർഷിപ് മാറ്റത്തിന് അപേക്ഷ നൽകണം. ഈ അപേക്ഷ തൊഴിലാളി സ്വന്തം മുനസാനിദിൽ അപ്രൂവ് ചെയ്യണം. ശേഷം പുതിയ സ്പോൺസർ അബ്ശിർ പ്ലാറ്റ്ഫോമിൽ നടപടികൾ പൂർത്തിയാക്കണം. ഹുറൂബ് ആക്കിയ പഴയ സ്പോൺസർക്ക് ഇതിൽ യാതൊരു റോളുമില്ല.
തൊഴിൽ വിപണി ക്രമീകരിക്കുന്നതിൻ്റെ ഭാഗമാണ് പുതിയ നടപടിയെന്ന് മന്ത്രാലയം വിശദീകരിച്ചു. നിലവിൽ സൗദി അറേബ്യയിൽ നിരവധി ഗാർഹിക ജോലിക്കാർ ഒളിച്ചോടിയെന്ന പേരിൽ ഹുറൂബ് സ്റ്റാറ്റസിലുണ്ട്. ഇവർക്ക് നാട്ടിൽ പോകാൻ സാധിച്ചിരുന്നില്ല.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





