ഹജ്ജ് പെർമിറ്റില്ലാത്ത വിദേശികളെ കൂട്ടത്തോടെ മക്കയിലേക്ക് കടത്താൻ ശ്രമിച്ചു; പ്രവാസി അറസ്റ്റിൽ

0
1027

മക്ക: ഹജ്ജ് പെർമിറ്റില്ലാത്ത വിദേശികളെ
കൂട്ടത്തോടെ മക്കയിലേക്ക് കടത്താൻ ശ്രമിച്ച പ്രവാസിയെ ഹജ് സുരക്ഷാ സേന അറസ്റ്റ് ചെയ്തു. സൗദിയിൽ നിയമാനുസൃത ഇഖാമകളിൽ കഴിയുന്ന 35 പേരെയാണ് ബസിൽ വിദേശി കടത്താൻ ശ്രമിച്ചത്. നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിക്കാൻ 36 പേരെയും പ്രത്യേക കമ്മിറ്റിക്ക് കൈമാറിയതായി ഹജ് സുരക്ഷാ സേന അറിയിച്ചു.

ഹജ് പെർമിറ്റില്ലാത്ത സന്ദർശന വിസക്കാർ അടക്കമുള്ളവരെ മക്കയിലേക്ക് കടത്തുന്നവർക്ക് നിയമ ലംഘകരിൽ ഒരാൾക്ക് ഒരു ലക്ഷം റിയാൽ വരെ തോതിൽ പിഴ ചുമത്തും. നിയമ ലംഘകരെ കടത്താൻ ഉപയോഗിക്കുന്ന വാഹനങ്ങൾ കണ്ടുകെട്ടുകയും ചെയ്യും.