സമസ്ത നേതാവ് അബ്ദുൽ ഹമീദ് ഫൈസിക്ക് മക്കയിൽ സ്നേഹ സ്വീകരണം നൽകി വിഖായ

0
445

മക്ക: ഈ വർഷത്തെ ഹജ്ജിനെത്തിയ
സുന്നി യുവജന സംഘം സംസ്ഥാന വർക്കിങ് സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് ഉസ്താദിന് മക്കയിൽ ഊഷ്മളമായ സ്നേഹ സ്വീകരണം നൽകി. ഇന്ത്യൻ ഹജ്ജ് മിഷൻ വഴി കേരളത്തിൽ നിന്നുള്ള രണ്ടാമത്തെ വിമാനത്തിൽ ജിദ്ദ എയർപോർട്ട് വഴി എത്തിയ ഹജ്ജ് സംഘത്തിൽ എത്തിയതായിരുന്നു ഹമീദ് ഫൈസി.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

മലയാളികളുമായി രണ്ടാമത്തെ വിമാനം ശനിയാഴ്ച വൈകീട്ട് 4.30ന് കോഴിക്കോട്ടു നിന്ന് പുറപ്പെട്ട് സഊദി സമയം രാത്രി എട്ടിനാണ് ജിദ്ദയിലെത്തിയത്. 87 പുരുഷന്മാരും 86 സ്ത്രീകളുമുൾപ്പെടെ 173 തീർഥാടകരാണ് ഈ വിമാനത്തിൽ ഉണ്ടായിരുന്നത്.

മക്കയിൽ നടന്ന സ്വീകരണത്തിൽ SIC മക്ക സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റും നാഷണൽ വിഖായ ചെയർമാനുമായ ഉസ്മാൻ ദാരിമി കരുളായി, നാഷ്ണൽ സെക്രട്ടറി ഫരീദ് ഐകരപ്പടി, ഓർഗനൈസിങ് സെക്രട്ടറി നൗഫൽ തേഞ്ഞിപ്പാലം, ഹറമൈൻ സോൺ പ്രസിഡൻറ് സയ്യിദ് സിദ്ദീഖ് തങ്ങൾ പാണക്കാട്, സെൻട്രൽ കമ്മിറ്റി സെക്രട്ടറി സിറാജ് പേരാമ്പ്ര, മക്ക വിഖായ ചെയർമാൻ സക്കീർ കോഴിചെന, കൺവീനർ നിസാർ ചുള്ളിയോട്, വൈസ് ക്യാപ്റ്റൻ ഫിറോസ് ഖാൻ ആലത്തൂർ, സെക്രട്ടറി ഫാറൂഖ് മലയമ്മ, ബഷീർ മുതുപറമ്പ്, യൂസഫ് ഹാജി ഒളവട്ടൂർ,  മുബഷിർ ബാവ, മുനീർ ഫൈസി മാമ്പുഴ, സിദ്ദീഖ് വളമംഗലം, മുജീബ് റഹ്മാൻ നീറാട്  തുടങ്ങിയവരുടെ നേതൃത്വത്തിൽ ഊഷ്‌മള സ്വീകരണമാണ് മക്ക വിഖായ നൽകിയത്.

ഇന്നലെ 7 മണിയോടെ മക്കയിൽ എത്തിയ ആദ്യ മലയാളി ഹജ്ജ് സംഘത്തിലെ 77 പുരുഷന്മാരും 95 സ്ത്രീകളും ഉൾപ്പെടെ 172 തീർഥാടകർക്കും വിഖായ അടക്കം വിവിധ സന്നദ്ധ സംഘടനകൾ ഉഷ്മള സ്വീകരണമാണ് ഒരുക്കിയത്.
തുടർന്നുള്ള ദിവസങ്ങളിലും എത്തുന്ന എല്ലാ ഹാജിമാർക്കും ആവശ്യമായ എല്ലാ സേവനങ്ങളും നൽകുമെന്ന് നേതാക്കൾ അറിയിച്ചു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക