Wednesday, 14 May - 2025

വീടിന് തീപിടിച്ചു; അടിമാലിയില്‍ 2 കുട്ടികള്‍ ഉള്‍പ്പെടെ 4 പേര്‍ വെന്തുമരിച്ച നിലയിൽ

സംഭവം പുറത്തറിഞ്ഞത് മണിക്കൂറുകൾക്കുശേഷം,

അടിമാലി: കൊമ്പിടിഞ്ഞാലില്‍ വീടിന് തീപിടിച്ച് നാല് പേര്‍ പൊള്ളലേറ്റ് മരിച്ചതായി വിവരം. തെള്ളിപടവില്‍ പരേതനായ അനീഷിന്റെ ഭാര്യ ശുഭ (43), ശുഭയുടെ അമ്മ പൊന്നമ്മ (70), മക്കളായ അഭിനന്ദ് (10), അഭിനവ് (6) എന്നിവര്‍ താമസിച്ച വീടിനാണ് തിപിടിച്ചത്. ശനിയാഴ്ച്ച വൈകിട്ടോടെ സമീപവാസികളില്‍ ഒരാള്‍ പ്രദേശത്തെത്തിയപ്പോഴാണ് അപകട വിവരം തിരിച്ചറിഞ്ഞത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

മരണപ്പെട്ടവരില്‍ അഭിനവിന്റെ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. മറ്റ് മൂന്ന് മൃതദേഹങ്ങള്‍ ആരുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. മരിച്ചവരുടെ ശരീര ഭാഗങ്ങൾ മാത്രമാണ് അവശേഷിച്ചത്. മൃതദേഹങ്ങൾ അടിമാലി ആശുപത്രിയിലേക്ക് മാറ്റി. വെള്ളത്തൂവൽ പൊലീസും അഗ്നിശമനസേനയും സ്ഥലത്തുണ്ട്. കൂടുതൽ വിവരം ലഭ്യമല്ല.

ഓട് മേഞ്ഞ വീടിന്റെ മേല്‍ക്കൂര കത്തി ചാമ്പലായ നിലയിലാണ്. വെള്ളത്തൂവല്‍ പോലീസും അടിമാലി ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി. വീടിന് എങ്ങിനെ തീപിടിച്ചു, ഈ സമയത്ത് ആരൊക്കെയുണ്ടായിരുന്നു എന്നീ കാര്യങ്ങളില്‍ തുടര്‍പരിശോധനകള്‍ക്ക് ശേഷം മാത്രമേ വ്യക്തത വരുത്താനാകുവെന്ന് പോലീസ് പറഞ്ഞു.

വെള്ളിയാഴ്ച രാത്രിയാണ് സംഭവമെന്ന് വിവരം. ഒറ്റപ്പെട്ട സ്ഥലത്താണ് വീട്. അടുത്ത് മറ്റൊരു വീട് ഉണ്ടെങ്കിലും സംഭവ സമയം ആരും ഇല്ലായിരുന്നു. ഇവർ ശനിയാഴ്ച രാത്രിയോടെ എത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: