എസ്എസ്എല്‍എസി പരീക്ഷാഫലം വരാനിരിക്കെ വിദ്യാര്‍ഥിനി വിഷം കഴിച്ചു

0
603

തോല്‍വി പേടിയിലാണ് പെണ്‍കുട്ടി വിഷം കഴിച്ചതെന്നാണ് വിവരം

മലപ്പുറം: എസ്എസ്എല്‍എസി പരീക്ഷാഫലം പ്രഖ്യാപിക്കാനിരിക്കെ പത്താം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. മലപ്പുറം കാരപ്പുറം സ്വദേശിനിയായ 15 കാരിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

തോല്‍വി പേടിയിലാണ് പെണ്‍കുട്ടി വിഷം കഴിച്ചതെന്നാണ് വിവരം.സംഭവം അറിഞ്ഞയുടനെ തന്നെ പെണ്‍കുട്ടയെ ബന്ധുക്കള്‍ നിലമ്പൂര്‍ ജില്ലാ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.വിദഗ്ധ ചികിത്സക്കായി പെണ്‍കുട്ടിയെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)