മക്ക: ഇന്ത്യൻ നിന്നുള്ള കേന്ദ്ര ഹജജ്കമ്മിറ്റിക്ക് കീഴിലുള്ള ആദ്യ ഹജ്ജ് സംഘം എട്ട് ദിവസത്തെ മദീന സന്ദർശനം പൂർത്തിയാക്കി മക്കയിൽ എത്തി. ഹൈദ്രാബാദിൽ നിന്നും ലക്ക്നോവിൽ നിന്നുമുള്ള 550 ഹാജിമാരാണ് മക്കയിലെ അസിസിയ യിലെ 289, 262, 21, 05, എന്നീ ബിൽബിൽ ഡിംഗ് നമ്പറുകളിലാണ് താമസിക്കുന്നത് പുലർച്ചെ 2 മണിയോട് കൂടെ അസീസിയയിലെ താമസസ്ഥലത്ത് എത്തിച്ചേർന്നത്.
പുണ്യ മക്കയിൽ വന്നിറങ്ങിയ ഹാജിമാരെ പഴ വർഗ്ഗങ്ങൾ അടങ്ങിയ കിറ്റ് നൽകി ലബൈകിന്റെ മന്ത്ര ധ്വനികളോട് കൂടെയാണ് മക്ക കെഎംസിസി വരവേറ്റത്.
