മക്ക: ഹജ്ജിനു ശേഷമുള്ള പുതിയ ഉംറ സീസൺ സഊദി അറേബ്യ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സഊദി ഹജ്ജ് ഉംറ മന്ത്രാലയമാണ് പുതിയ ഉംറ സീസൺ പ്രഖ്യാപിച്ചത്. പുതിയ ഉംറ വിസ ഇഷ്യു ചെയ്യുന്ന തീയതി, ഉംറ തീർത്ഥാടകരെ സഊദിയിലേക്ക് പ്രവേശിപ്പിക്കുന്ന തിയ്യതി എന്നിവ ഉൾപ്പെടുന്ന ഉംറ സീസൺ കലണ്ടർ ആണ് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം പ്രഖ്യാപിച്ചത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഈ വർഷം ജൂൺ 10, 2025 (ഹിജ്‌റ 1446 ദുൽഹജ്ജ് 14) മുതൽ അടുത്ത സീസണിലെ ഉംറ വിസകൾ അനുവദിച്ചു തുടങ്ങും. ഇത് ഏകദേശം ഒരു വർഷത്തോളം തുടരും. 2026 മാർച്ച് 20 വരെ (ഹിജ്‌റ 1447 ശവ്വാൽ 1) സീസണിൽ വിസകൾ ഇഷ്യു ചെയ്യും. ജൂൺ 11 2025 (1446 ദുൽ ഹിജ്ജ 15) മുതൽ അടുത്ത സീസണിലെ തീർത്ഥാടകരുടെ വരവ് ഔദ്യോഗികമായി ആരംഭിക്കും. തീർത്ഥാടകർക്കുള്ള സേവനങ്ങൾ നിർവചിക്കുന്നതിനുള്ള വിദേശ ഏജന്റുമാരുമായുള്ള കരാറുകൾ 2025 മെയ് 27 ന് അഥവാ 1446 ദുൽ ഖഅദ 29 ന് മുമ്പ് അന്തിമമാക്കണം.
വിദേശത്ത് നിന്ന് എത്തുന്ന ഉംറ തീർത്ഥാടകരെ സഊദി അറേബ്യ ഹിജ്റ 2025 ജൂൺ 11 മുതൽ സ്വീകരിക്കാൻ തുടങ്ങും. ഇത് അടുത്ത വർഷം ശവ്വാൽ പതിനഞ്ചു വരെ തുടരും. അതായത് അടുത്ത വർഷത്തെ ഉംറ വിസക്കാരുടെ സഊദി പ്രവേശനത്തിനുള്ള അവസാന തീയതി ഹിജ് റ 1447 ശവ്വാൽ 15 ആയിരിക്കും. സഊദി വിടാനുള്ള അവസാന തീയതി ഹിജ് റ 1447 ദുൽ-ഖഅദ് 15 ആയും നിശ്ചയിച്ചിട്ടുണ്ട്.
ബാഹ്യ ഏജന്റ് യോഗ്യതാ അപേക്ഷകൾ സ്വീകരിക്കുന്നത് 1447 ശഅബാൻ 1 (2026 ജനുവരി 20) ഓടെ അവസാനിക്കുമെന്ന് മന്ത്രാലയം അറിയിച്ചു, ഉംറ കമ്പനികളുമായുള്ള അവരുടെ കരാറുകൾ അംഗീകരിക്കുന്നതിനുള്ള അവസാന തീയതി കൂടിയാണിത്.
മാർച്ച് 25 ന് “നുസുക്” പ്ലാറ്റ്‌ഫോമിലൂടെയും “ഉംറ പാത്ത്” സംവിധാനത്തിലൂടെയും ഉംറ ഏജന്റ് യോഗ്യതാ സേവനം ആരംഭിച്ചതോടെ പുതിയ ഉംറ സീസണിനായുള്ള ഒരുക്കങ്ങൾ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. 2025 ൽ ഏപ്രിൽ 14 ന് ഉംറ കമ്പനികളും ബാഹ്യ ഏജന്റുമാരും തമ്മിലുള്ള കരാറുകളിൽ ഒപ്പുവയ്ക്കൽ ഹജ്ജ്, ഉംറ സർവീസസ് ഫോറവും ആരംഭിച്ചിരുന്നു.
നിലവിൽ ഉംറ വിസക്കാർക്ക് സഊദിയിൽ 90 ദിവസം താമസിക്കാനാകും. രാജ്യത്ത് എവിടെ വേണമെങ്കിലും വിമാനം ഇറങ്ങുകയും നാട്ടിലേക്ക് മടങ്ങുകയും ചെയ്യുന്നതോടൊപ്പം എവിടെ വേണമെങ്കിലും സന്ദർശനം നടത്താനുമാകും. പാസ്സ്പോർട്ട് കോപ്പി മാത്രം നൽകി ട്രാവൽസ് മുഖേന ഉംറ വിസ എളുപ്പത്തിൽ നേടാൻ സാധിക്കുമെന്നതിനാൽ ആയിരക്കണക്കിന് പ്രവാസി കുടുംബങ്ങളാണ് നിലവിൽ ഉംറ വിസ ഉപയോഗിക്കുന്നത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക