Wednesday, 14 May - 2025

ഈജിപ്തിലെ പള്ളിക്കുള്ളിൽ ബാങ്ക് വിളിച്ച് വനിത;  വ്യാപകമായ വിവാദത്തിന് തിരികൊളുത്തുന്നു

കൈറോ: ഈജിപ്തിലെ പള്ളിക്കുള്ളിൽ വനിത ബാങ്ക് വിളിച്ത് വൻ വിവാദമായി. സംഭവം വ്യാപകമായ വിവാദത്തിനാണ് തിരികൊളുത്തിയത്. ഈജിപ്തിലെ കെയ്‌റോയിലെ സലാഹുദ്ദീൻ സിറ്റാഡൽ പള്ളിയിൽ ഒരു പെൺകുട്ടി ബാങ്ക് വിളിക്കുന്ന  വീഡിയോ ക്ലിപ്പ് ആണ് വ്യാപകമായി പ്രചരിക്കപ്പെട്ടത്. ഈജിപ്തിലെ സോഷ്യൽ മീഡിയയിൽ വ്യാപകമായ വിവാദത്തിന് കാരണമായിട്ടുണ്ട്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

സലാഹുദ്ദീൻ സിറ്റാഡൽ പള്ളിക്കുള്ളിൽ പെൺകുട്ടി പ്രാർത്ഥനാ ആഹ്വാനം (ബാങ്ക്) ചൊല്ലുന്നത് വീഡിയോയിൽ കാണാം. പെൺകുട്ടി തന്റെ ടിക് ടോക്ക് അക്കൗണ്ടിൽ ക്ലിപ്പ് പോസ്റ്റ് ചെയ്തതോടെ ഇത് വൈറലായി. വനിത ബാങ്ക് വിളിക്കുന്ന വേളയിൽ ധാരാളം വിദേശികളും ഈജിപ്തുകാരും ചുറ്റും പള്ളിക്കുള്ളിൽ ചുറ്റും ഉണ്ടായിരുന്നു.

യുവതിയുടെ പ്രവൃത്തികൾ ഈജിപ്ഷ്യൻ സമൂഹത്തിലെ മതപരമായ ആചാരങ്ങളിലും ഇസ്ലാമിക പാരമ്പര്യങ്ങളിലും സ്ത്രീകളുടെ പങ്കിനെക്കുറിച്ച് ചൂടേറിയ ചർച്ചയ്ക്ക് തുടക്കമിട്ടു. ചിലർ ഈ നീക്കത്തെ “വ്യക്തിപരമായ സ്വാതന്ത്ര്യത്തിന്റെ പ്രകടനമായി” വിശേഷിപ്പിച്ചപ്പോൾ ഭൂരിഭാഗവും ഇതിനെ “മതപരമായ അതിരുകളുടെ ലംഘനമായി” കണക്കാക്കി. “ഈ സ്ഥലം പവിത്രമാണ്, പ്രാർത്ഥനാ ആഹ്വാനം അതിന്റേതായ പാരമ്പര്യങ്ങളുണ്ട്. സ്വാതന്ത്ര്യത്തിന്റെ മറവിൽ ഞങ്ങൾക്ക് അത്തരം പെരുമാറ്റം അംഗീകരിക്കാൻ കഴിയില്ല എന്നാണ് ബഹു ഭൂരിഭാഗവും അഭിപ്രായപ്പെട്ടത്. വിവാദ വീഡിയോ കാണാം 👇

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: