മൾട്ടിവിസക്കാർക്ക് ആശ്വാസം: ബഹ്‌റൈനിലേക്ക് ഓൺ അറൈവൽ വിസ അനുവദിച്ചു തുടങ്ങി

0
1966

ദമാം: സഊദിയിൽ സന്ദർശക വിസയിൽ എത്തിയ കുടുംബങ്ങൾക്ക് ആശ്വാസമായി കോസ്‌വേ നടപടി. വിസ പുതുക്കാനാകാതെ പ്രതിസന്ധിയിലായ ആയിരക്കണക്കിന് പ്രവാസികൾക്ക് ആശ്വാസമായി കോസ്‌വേയിൽ ഓൺ അറൈവൽ വിസ അനുവദിച്ചു തുടങ്ങി. ബുധനാഴ്ച പുലർച്ചെ മുതലാണ് ഓൺ അറൈവൽ വിസ വീണ്ടും അനുവദിച്ചു തുടങ്ങിയത്. ഇതോടെ മൾട്ടി വിസ പുതുക്കാനുള്ള കുടുംബങ്ങൾക്ക് ആശ്വാസമായി.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കോസ്‌വേ നടപടികൾ കഴിഞ്ഞയാഴ്ച നിർത്തിവെച്ചതിനെ തുടർന്ന് കാലാവധി തീരാൻ ആയവർ പ്രതിസന്ധി നേരിട്ടിരുന്നു. അബ്ഷിർ വഴി വിസ പുതുക്കാൻ ഏതാനും ദിവസം മുതൽ പുതുക്കാൻ ശ്രമിച്ചവർക്ക് error മെസേജ് ആണ് ലഭിക്കുന്നത്. പിന്നെയുള്ള ഏക മാർഗ്ഗമാണ് സഊദിക്ക് പുറത്ത് പോയി മടങ്ങി വരുക എന്നുള്ളത്. ഇതാണ് കഴിഞ്ഞ ദിവസം മുതൽ കോസ്‌വേ അധികൃതർ നിർത്തിവെച്ചിരുന്നത്. തവാസുൽ മാർഗ്ഗം കാരണങ്ങൾ നിരത്തി അബ്ഷിർ വഴി ശ്രമിച്ചവർക്കും നിരാശയാണ് ഫലം. ഇതിനിടെയാണ് ആശ്വാസമായി വീണ്ടും കോസ്‌വേ പ്രവാസി മൾട്ടി വിസ കുടുംബങ്ങൾക്കായി ഇന്ന് മുതൽ തുറന്നത്.

ബഹ്‌റൈൻ സർവീസുകൾക്ക് ബന്ധപ്പെടാം 👇

ഫ്ലൈ സിറ്റി ട്രാവൽസ്: വാട്സ്ആപ്പ്: https://wa.me/+966503347439, https://wa.me/+97334436073

അബ്ഷിർ വഴി പുതുക്കാൻ സാധിക്കാതെ വന്നതോടെ കുടുംബങ്ങൾ സഊദിക്ക് പുറത്ത് പോയി മടങ്ങിയാണ് പലരും വിസ പുതുക്കുന്നത്. ബഹ്‌റൈൻ, ജോർദാൻ, കുവൈത്, ഖത്തർ, യു എ ഇ എന്നിങ്ങനെ വിവിധ ബോർഡർ കടന്ന് സഊദിയിലേക്ക് തിരിച്ചു കയറിയാണ് വിസ പുതുക്കുന്നത്. ജോർദാൻ ബോർഡർ ഒരു പ്രശ്നവും ഇല്ലാതെ നേരത്തെയും നടക്കുന്നുണ്ട്. ജോർദാൻ അതിർത്തി വഴി  പ്രവാസി കുടുംബങ്ങൾ വിസ പുതുക്കാൻ ഉപയോഗപ്പെടുത്തുന്നുണ്ട്.

നേരത്തെ ബഹ്‌റൈനിലേക്ക് ഓൺ അറൈവൽ വിസ ലഭിച്ചിരുന്ന പോലെ ഇപ്പോൾ സഊദി സന്ദർശക വിസക്കാർക്ക് ലഭിക്കുന്നുണ്ട്. പ്രസന്ധി ഘട്ടങ്ങളിൽ, ബഹ്‌റൈൻ വിസ കൈവശം ഉള്ളവർക്കും കൈപ്പേറിയ അനുഭവം ആയിരുന്നു നേരിട്ടത്. ബഹ്‌റൈൻ വിസ ഉള്ളവരെയും അപൂർവ്വമായാണ് കടത്തി വിട്ടിരുന്നത്. ഇതിനൊക്കെ പരിഹാരമായാണ് വീണ്ടും കോസ്‌വേ ബഹ്‌റൈൻ ഓൺ അറൈവൽ, യാത്ര അനുവദിക്കുന്നത്.

ഇതിനിടെ, ബഹ്‌റൈനിലേക്ക് വിമാനമാർഗ്ഗം പോയി കോസ്‌വേ വഴി സഊദിയിലേക്ക് മടങ്ങുന്നവരുമുണ്ട്. ബഹ്‌റൈനിലേക്കുള്ള കോസ്‌വേ പ്രതിസന്ധി ഉണ്ടാകുന്ന വേളയിൽ അത് ഒഴിവാക്കാൻ ഒരു മാർഗമാണിത്. ബഹ്‌റൈൻ വിസ ലഭിച്ചവർക്ക് ബഹ്‌റൈൻ ടിക്കറ്റിനു പുറമെ റിട്ടൻ ടികറ്റ്, ഹോട്ടൽ അല്ലെങ്കിൽ അക്കമഡേഷൻ ഡീറ്റെയിൽസ്, 300 ബഹ്‌റൈൻ ദിർഹം അല്ലെങ്കിൽ 3000 റിയാൽ കൈവശം ഉണ്ടെങ്കിൽ വിമാനം വഴി യാത്രയാകാം. സഊദിയിൽ നിന്ന് നിരവധി ബജറ്റ് എയർലൈൻസുകൾ കുറഞ്ഞ നിരക്കിൽ സർവ്വീസ് നടത്തുന്നതും ആശ്വാസമാണ്. ഇതെല്ലാം ചെയ്ത് കൊടുക്കുന്ന ട്രാവൽസുകളും രംഗത്തുണ്ട്. ഉത്തരം കാര്യങ്ങൾക്കായി ബഹ്‌റൈനിലെ ഫ്ലൈ സിറ്റി ട്രാവൽസുമായി ബന്ധപ്പെടാവുന്നതാണ്. വാട്സ്ആപ്പ്:  https://wa.me/+966503347439

കുവൈത് അതിർത്തിയാണ് കുടുംബങ്ങൾ തിരഞ്ഞെടുക്കുന്ന മറ്റൊരു മാർഗ്ഗം. മറ്റൊരു മാർഗ്ഗമായ ഖത്തർ ബോർഡർ, യു എ ഇ ബോർഡർ എന്നിവടങ്ങളിൽ കാര്യങ്ങൾ അത്ര എളുപ്പമല്ല. എങ്കിലും ഖത്തർ വഴി വിസ തരപ്പെടുത്തി ഉപയോഗപ്പെടുത്തുന്ന കുടുംബങ്ങൾ ഉണ്ട്.

നേരത്തെ മൾട്ടിപ്പിൽ വിസിറ്റ് വിസക്കാർക്ക് ആദ്യ മൂന്ന് മാസം കഴിഞ്ഞാൽ അടുത്ത മൂന്ന് മാസത്തേക്ക് കൂടി അബ്‌ഷീർ മുഖേന ഓൺലൈൻ വഴി പുതുക്കാമായിരുന്നു. ഇൻഷുറൻസ് എടുത്ത് പുതുക്കാനുള്ള ഫീസും അടച്ചാൽ അബ്‌ഷീർ വഴി രണ്ട് ക്ലിക്കിൽ അടുത്ത മൂന്ന് മാസത്തേക്ക് കൂടി പുതുക്കാൻ സാധിച്ചിരുന്നു. ഇതാണ് ഇപ്പോൾ നിലച്ചിരിക്കുന്നത്. പണമടച്ച് വിസിറ്റ് വിസാ കാലാവധി അബ്ഷിർ വഴി പുതുക്കാൻ ശ്രമിക്കുമ്പോൾ പുതുക്കാൻ സാധിക്കില്ലെന്ന സന്ദേശമാണ് ലഭിക്കുന്നത്.

https://wa.me/+966556884273

ഇത് പോലെയുള്ള കൂടുതൽ അപ്ഡേറ്റിനായി ഞങ്ങളെ ഫോളോ ചെയ്യുക. ഞങ്ങളുടെ വാട്സാപ്പ് ചാനലിലോ ഗ്രൂപ്പിലോ അംഗമാകാൻ താഴെയുള്ള ലിങ്ക് വഴി കയറുക. പ്രവാസികളുമായി ബന്ധപ്പെട്ട അപ്ഡേറ്റ് യഥാ സമയം കൃത്യമായി അറിയാനായി നിങ്ങൾക്ക് ഇത് ഉപകരിക്കും

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക