മൾട്ടി വിസ പുതുക്കാൻ അവസരം നോക്കി വിവിധ അതിർത്തികളിൽ മലയാളി കുടുംബങ്ങൾ; പലർക്കും സമ്മാനിക്കുന്നത് നിരാശ മാത്രം

0
1435

അവസരം മുതലെടുത്ത് ചില ടാക്സി സർവ്വീസുകാരും

ബഹ്‌റൈൻ കോസ്‌വേ കൂടാതെ, ജോർദാൻ, കുവൈത്, ഖത്തർ, ദുബൈ എന്നിങ്ങനെ വിവിധ മാർഗ്ഗങ്ങളാണ് പ്രവാസി കുടുംബങ്ങൾ സ്വീകരിക്കുന്നത്

റിയാദ്: സഊദിയിൽ സന്ദർശക വിസയിൽ എത്തിയ കുടുംബങ്ങൾ വിസ പുതുക്കാനാകാതെ പ്രതിസന്ധിയിൽ. കാലാവധി തീരാൻ ആയവരാണ് കൂടുതൽ പ്രതിസന്ധി നേരിടുന്നത്. ഏതാനും ദിവസം മുതൽ പുതുക്കാൻ ശ്രമിച്ചവർക്ക് error മെസേജ് ആണ് ലഭിച്ചത്. താത്കാലിക പ്രതിസന്ധി മാത്രമായിരിക്കും ഇതെന്നും പിന്നീട് മാറുമെന്നും കരുതിയെങ്കിലും ദിവസങ്ങൾ കഴിഞ്ഞിട്ടും നിരാശയാണ് ഫലം. ഇപ്പോൾ അബ്‌ഷീർ വഴി നേരിട്ട് സന്ദർശക വിസ പുതുക്കാൻ കഴിയുന്നില്ല. തവാസുൽ മാർഗ്ഗം കാരണങ്ങൾ നിരത്തി അബ്ഷിർ വഴി ശ്രമിച്ചവർക്കും നിരാശയാണ് ഫലം. ഹജ്ജിന്റെ ഭാഗമായാണ് നിലവിലെ നിയന്ത്രണങ്ങങ്ങൾ എന്നാണ് കരുതുന്നത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

അബ്ഷിർ വഴി പുതുക്കാൻ സാധിക്കാതെ വന്നതോടെ കുടുംബങ്ങൾ സഊദിക്ക് പുറത്ത് പോയി മടങ്ങിയാണ് പലരും വിസ പുതുക്കുന്നത്. ബഹ്‌റൈൻ, ജോർദാൻ, കുവൈത്, ഖത്തർ, യു എ ഇ എന്നിങ്ങനെ വിവിധ ബോർഡർ കടന്ന് സഊദിയിലേക്ക് തിരിച്ചു കയറിയാണ് വിസ പുതുക്കുന്നത്. എന്നാൽ വിവിധ ബോർഡറുകളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ അത്ര സുഖകരം അല്ല. പടിഞ്ഞാറൻ സഊദിയിൽ നിന്നുള്ളവർ ഉപയോഗിക്കുന്ന ജോർദാൻ ബോർഡർ ആണ് നിലവിൽ വലിയ പ്രശ്നം ഇല്ലാതെ നടക്കുന്നത്. ജോർദാൻ അതിർത്തി വഴി ഇപ്പോഴും പ്രവാസി കുടുംബങ്ങൾ വിസ പുതുക്കാൻ ഉപയോഗപ്പെടുത്തുന്നുണ്ട്.

എന്നാൽ, ബഹ്‌റൈൻ  കോസ്‌വേ ആകെ ദുഃഖമാണ് സമ്മാനിക്കുന്നത്. നേരത്തെ ബഹ്‌റൈനിലേക്ക് ഓൺ അറൈവൽ വിസ ലഭിച്ചിരുന്നെങ്കിലും ഇപ്പോൾ സഊദി സന്ദർശക വിസക്കാർക്ക് അത് ലഭ്യമാകുന്നില്ല. ബഹ്‌റൈൻ  എമിഗ്രേഷൻ ഓൺ അറൈവൽ അനുവദിക്കുമെങ്കിലും ആദ്യ എമിഗ്റേഷൻ ആയ സഊദി എമിഗ്റേഷൻ തന്നെ മടക്കുകയാണ് ഇവിടെ. എന്നാൽ, ബഹ്‌റൈൻ വിസ കൈവശം ഉള്ളവർക്കും ഇപ്പോൾ കൈപ്പേറിയ അനുഭവം ആണ്. നിലവിൽ ബഹ്‌റൈൻ വിസ ഉള്ളവരെയും കടത്തിവിടുന്നില്ലെന്നാണ് വിവരം. എന്നാൽ, വളരെ അപൂർവ്വമായി ചില മലയാളി കുടുംബങ്ങൾ ഭാഗ്യം കൊണ്ട് കടന്ന് പോയിട്ടുമുണ്ട് എന്ന് മാത്രം. ഇവിടം ശാശ്വതമല്ല എന്നാണ് വ്യക്തമാക്കുന്നത്.

അതേസമയം, ബഹ്‌റൈനിലേക്ക് വിമാനമാർഗ്ഗം പോയി കോസ്‌വേ വഴി സഊദിയിലേക്ക് മടങ്ങുന്നവരുമുണ്ട്. ബഹ്‌റൈനിലേക്കുള്ള കോസ്‌വേ പ്രതിസന്ധി ഒഴിവാക്കാൻ ഒരു മാർഗമാണിത്. ബഹ്‌റൈൻ വിസ ലഭിച്ചവർക്ക് ബഹ്‌റൈൻ ടിക്കറ്റിനു പുറമെ റിട്ടൻ ടികറ്റ്, ഹോട്ടൽ അല്ലെങ്കിൽ അക്കമഡേഷൻ ഡീറ്റെയിൽസ്, 300 ബഹ്‌റൈൻ ദിർഹം അല്ലെങ്കിൽ 3000 റിയാൽ കൈവശം ഉണ്ടെങ്കിൽ വിമാനം വഴി യാത്രയാകാം. സഊദിയിൽ നിന്ന് നിരവധി ബജറ്റ് എയർലൈൻസുകൾ കുറഞ്ഞ നിരക്കിൽ സർവ്വീസ് നടത്തുന്നതും ആശ്വാസമാണ്. ഇതെല്ലാം ചെയ്ത് കൊടുക്കുന്ന ട്രാവൽസുകളും രംഗത്തുണ്ട്. ഉത്തരം കാര്യങ്ങൾക്കായി ബഹ്‌റൈനിലെ ഫ്ലൈ സിറ്റി ട്രാവൽസുമായി ബന്ധപ്പെടാവുന്നതാണ്. വാട്സ്ആപ്പ്:  https://wa.me/+966503347439

കുവൈത് അതിർത്തിയാണ് കുടുംബങ്ങൾ തിരഞ്ഞെടുക്കുന്ന മറ്റൊരു മാർഗ്ഗം. എന്നാൽ, നേരത്തെ ഇവരെ വളരെ മാന്യമായാണ് കാര്യങ്ങൾ നടന്നിരുന്നതെങ്കിലും ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ അത്ര സുഖകരം അല്ല. ഇന്ന് രാവിലെ മുതൽ ദമാമിൽ നിന്ന് പുറപ്പെട്ട കുടുംബങ്ങൾ ഇപ്പോഴും ഇവിടെ അവസരം കാത്ത് കിടക്കുകയാണ്. നിലവിൽ ആരെയും കുവൈത് ബോർഡറിലേക്ക് കടത്തിവിടുന്നില്ല എന്നതാണ് ഇവരെ കുഴക്കുന്നത്. വൻ തുക വാങ്ങിയാണ് ടാക്സിക്കാർ ഇവരെ ഇവിടേക്ക് എത്തിക്കുന്നത്. നാളെ വിസ തീരുന്ന കുടുംബങ്ങൾ ഇവരെ കൂട്ടത്തിൽ ഉണ്ട്. എമിഗ്രെഷൻ എപ്പോഴെങ്കിലും കടത്തി വിടുമെന്ന പ്രതീക്ഷയിൽ ആണ് ഇവർ ഇവിടെ കഴിയുന്നത്. 

മറ്റൊരു മാർഗ്ഗമായ ഖത്തർ ബോർഡർ, യു എ ഇ ബോർഡർ എന്നിവടങ്ങളിലും കാര്യങ്ങൾ അത്ര എളുപ്പമല്ല. എങ്കിലും ഖത്തർ വഴി വിസ തരപ്പെടുത്തി ഉപയോഗപ്പെടുത്തുന്ന കുടുംബങ്ങൾ ഉണ്ട്.

നേരത്തെ മൾട്ടിപ്പിൽ വിസിറ്റ് വിസക്കാർക്ക് ആദ്യ മൂന്ന് മാസം കഴിഞ്ഞാൽ അടുത്ത മൂന്ന് മാസത്തേക്ക് കൂടി അബ്‌ഷീർ മുഖേന ഓൺലൈൻ വഴി പുതുക്കാമായിരുന്നു. ഇൻഷുറൻസ് എടുത്ത് പുതുക്കാനുള്ള ഫീസും അടച്ചാൽ അബ്‌ഷീർ വഴി രണ്ട് ക്ലിക്കിൽ അടുത്ത മൂന്ന് മാസത്തേക്ക് കൂടി പുതുക്കാൻ സാധിച്ചിരുന്നു. ഇതാണ് ഇപ്പോൾ നിലച്ചിരിക്കുന്നത്. പണമടച്ച് വിസിറ്റ് വിസാ കാലാവധി അബ്ഷിർ വഴി പുതുക്കാൻ ശ്രമിക്കുമ്പോൾ പുതുക്കാൻ സാധിക്കില്ലെന്ന സന്ദേശമാണ് ലഭിക്കുന്നത്.

മൾട്ടി സന്ദർശക വിസ പുതുക്കാൻ ശ്രമിക്കുന്നവർക്ക് ലഭിക്കുന്ന സന്ദേശം
ഇതോടെ, സഊദിയിൽ എത്തിയ കുടുംബ സന്ദർശക വിസക്കാർ പ്രതിസന്ധിയിലായി. പലരും ജവാസാതുമായും മറ്റും ബന്ധപ്പെട്ട് ശ്രമം നടത്തുന്നുണ്ടെങ്കിലും വിജയം കണ്ടിട്ടില്ല. വിസ തീരാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളവരും നിരവധിയാണ്. വിസ പുതുക്കാൻ കാലാവധി തീരുന്നതിന്റെ ഏഴു ദിവസം മുതൽ സാധിക്കുമെങ്കിലും അവസാന നിമിഷത്തേക്ക് കാത്തിരുന്നു വെട്ടിലായവരും നിരവധിയാണ്.

ഏതാനും ദിവസം മുതലാണ് ബഹ്‌റനിലേക്ക് തടസം നേരിട്ടത്. ഇക്കാര്യം വിശദമായി മലയാളം പ്രസ്സ് ഓൺലൈൻ റിപ്പോർട്ട് ചെയ്തിരുന്നു. നാട്ടിലെ അവധി ആഘോഷിക്കാൻ നേരത്തെ തന്നെ സഊദിയിൽ എത്തിയ കുടുംങ്ങളാണ് ഏറെ ദുഃഖത്തിൽ കഴിയുന്നത്. പുതുക്കാൻ സാധിച്ചില്ലെങ്കിൽ നാട്ടിലേക്ക് മടങ്ങുകയെ വഴിയുള്ളൂ.

കൂടുതൽ അപ്ഡേറ്റിനായി ഞങ്ങളെ ഫോളോ ചെയ്യുക. ഞങ്ങളുടെ വാട്സാപ്പ് ചാനലിലോ ഗ്രൂപ്പിലോ അംഗമാകാൻ താഴെയുള്ള ലിങ്ക് വഴി കയറുക. പ്രവാസികളുമായി ബന്ധപ്പെട്ട അപ്ഡേറ്റ് യഥാ സമയം കൃത്യമായി അറിയാനായി നിങ്ങൾക്ക് ഇത് ഉപകരിക്കും

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക