വിമാനങ്ങൾ വഴി തിരിച്ചു വിട്ടു
റിയാദ്: സഊദി അറേബ്യ, കുവൈത്ത്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളുടെ വിവിധ പ്രദേശങ്ങളില്‍ കനത്ത പൊടിക്കാറ്റ്. ശക്തമായ പൊടിക്കാറ്റ് ഉണ്ടായതോടെ പലയിടങ്ങളിലും യാത്രാ തടസ്സം ഉണ്ടായി. മൂന്ന് രാജ്യങ്ങളിലെയും അധികൃതര്‍ റെഡ് അലര്‍ട്ട് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും അസ്ഥിര കാലാവസ്ഥ തുടരുമെന്നാണ് മുന്നറിയിപ്പ്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
സഊദി അറേബ്യയുടെ മധ്യഭാഗത്ത് അല്‍ഖസീം പ്രവിശ്യ അപൂര്‍വ്വമായ ‘വാൾ ഓഫ് ഡസ്റ്റ്’ എന്ന പ്രതിഭാസത്തിനും സാക്ഷ്യം വഹിച്ചു. ഞായറാഴ്ചയാണ് ഇവിടെ പ്രദേശത്തെ മൂടുന്ന രീതിയില്‍ പൊടിക്കാറ്റ് ഉണ്ടായത്. ശക്തമായ പൊടിക്കാറ്റിനെ തുടര്‍ന്ന് കാഴ്ചാ പരിധി പൂജ്യത്തിലെത്തി. ഇതോടെ നിരവധി സുരക്ഷാ മുന്നറിയിപ്പുകളും അധികൃതര്‍ പുറപ്പെടുവിച്ചു. പൊടിക്കാറ്റിന്‍റെ വീഡിയോ സോഷ്യൽ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
പല ഗൾഫ് രാജ്യങ്ങളിലും ശക്തമായ പൊടിക്കാറ്റ് ഉണ്ടായിട്ടുണ്ട്. ചിലയിടങ്ങളിൽ വിമാനങ്ങൾ വഴി തിരിച്ചു വിട്ടു. സമീപ രാജ്യമായ കുവൈത്തിൽ ഇറങ്ങാന്‍ കഴിയാത്തതിനെ തുടര്‍ന്ന് മൂന്ന് വിമാനങ്ങള്‍ സഊദിയിലെ ദമാം വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടതായി കുവൈത്ത് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് അബുദാബിയില്‍ നിന്ന് റിയാദിലേക്കുള്ള ഇത്തിഹാദ് എയര്‍വെയ്സ് വിമാനം ബഹ്റൈനിലേക്കും തിരിച്ചുവിട്ടു. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ മേഖലയിലെങ്ങും അസ്ഥിരമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്.
ദൃശ്യപരത 300 മീറ്ററില്‍ താഴെയായതിനാല്‍ ഈജിപ്തിലെ അസ്യൂത്ത് വിമാനത്താവളത്തില്‍ നിന്ന് വന്ന വിമാനവും കയ്റോ വിമാനത്താവളത്തില്‍ നിന്നുള്ള വിമാനവും ദമാം വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടു. ദല്‍ഹി വിമാനത്താവളത്തില്‍ നിന്ന് വന്ന ഇന്‍ഡിഗോ വിമാനവും ദമാം എയര്‍പോര്‍ട്ടിലേക്ക് തിരിച്ചുവിട്ടു.
രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും പൊടിക്കാറ്റ് വീശുന്നതായി ഉപഗ്രഹ ചിത്രങ്ങളും റഡാറും കണ്ടെത്തിയതായി കുവൈത് കാലാവസ്ഥാ വകുപ്പ് ആക്ടിംഗ് ഡയറക്ടര്‍ ദരാര്‍ അല്‍അലി പറഞ്ഞു. ചില ഓട്ടോമാറ്റിക് മോണിറ്ററിംഗ് സ്റ്റേഷനുകള്‍ മണിക്കൂറില്‍ 70 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ കാറ്റ് രേഖപ്പെടുത്തി. മണിക്കൂറില്‍ 100 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ കാറ്റ് ആഞ്ഞുവീശി. ദൃശ്യപരത 1,000 മീറ്ററില്‍ താഴെയായും ചില പ്രദേശങ്ങളില്‍ പൂജ്യമായും കുറഞ്ഞു.
വെള്ളിയാഴ്ച മുതല്‍ സഊദിയിലെ വിവിധ മേഖലകളിൽ അസ്ഥിരമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. ജിസാന്‍, അസീര്‍, അല്‍ബാഹ, മക്ക പ്രവിശ്യകളില്‍ മിതമായതോ കനത്തതോ ആയ മഴയും ആലിപ്പഴ വര്‍ഷവും പൊടിപടലങ്ങള്‍ നിറഞ്ഞ കാറ്റും ഉണ്ടാകുമെന്ന് സഊദി അറേബ്യയിലെ ദേശീയ കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചു. റിയാദ്, അല്‍ഖസീം, കിഴക്കന്‍ പ്രവശ്യ, ഹായില്‍, ഉത്തര അതിര്‍ത്തി പ്രവിശ്യ, അല്‍ജൗഫ് പ്രവിശ്യകളിലും നേരിയതോ മിതമായതോ ആയ മഴക്ക് സാധ്യതയുണ്ട്
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
