യു എസിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഏഴ് പേർ വെന്തു മരിച്ചു. എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പ്രധാന ഹൈവെയിൽ ബസും ട്രക്കും കൂട്ടിയിടിച്ചാണ് അപകടം. യുഎസിലെ ഇഡാഹോ സംസ്ഥാനത്തിൽ യെല്ലോസ്റ്റോൺ നാഷണൽ പാർക്കിന് സമീപമുള്ള ഒരു ഹൈവേയിലാണ് ദാരുണ അപകടം നടന്നത്.
പന്ത്രണ്ടിലധികം വിനോദസഞ്ചാരികളുമായി പോയ ഒരു മിനിബസിൽ ഒരു ചെറിയ ട്രക്ക് ഇടിച്ചതിനെ തുടർന്നാണ് ഏഴ് പേർ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. 14 പേരടങ്ങുന്ന ഒരു ടൂർ ഗ്രൂപ്പുമായി പോയ ബസ് ഹെൻറി തടാകത്തിന് സമീപം ഒരു ഡോഡ്ജ് റാം ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
കൂട്ടിയിടിയിൽ വാഹനത്തിന് തീപിടിക്കുകയായിരുന്നുവെന്ന് പോലീസ് പത്രക്കുറിപ്പിൽ പറഞ്ഞു. ബസിലുണ്ടായിരുന്ന ആറ് പേരും ട്രക്ക് ഡ്രൈവറും മാത്രമാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. ദാരുണ അപകടത്തിന്റെ ദൃശ്യങ്ങൾ കാണാം വീഡിയോ 👇





