ദമാം: സഊദിയിൽ കുടുംബ സന്ദർശക വിസയിൽ എത്തിയവർക്ക് വിസ പുതുക്കാനായി എളുപ്പത്തിൽ ബഹ്‌റൈനിലേക്ക് പോയി സഊദിയിൽ മടങ്ങിയെത്തുന്ന സംവിധാനത്തിന് താത്കാലിക വിലക്ക്. സന്ദർശക വിസക്കാർക്കും സഊദി ഇഖാമ ഉള്ളവർക്ക് ലഭ്യമായിരുന്നത് പോലെ തന്നെ കുടുംബ സന്ദർശക വിസക്കാർക്കും ബഹ്‌റൈനിലേക്ക് ലഭ്യമായിരുന്ന ഓൺ അറൈവൽ വിസ നിർത്തി വെച്ചതാണ് ഇപ്പോൾ വിനയായത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
കഴിഞ്ഞ ദിവസം മുതൽ ആണ് കുടുംബ സന്ദർശക വിസക്കാർക്ക് ലഭ്യമായിരുന്ന ഓൺ അറൈവൽ വിസ നിലച്ചത്. ഇതേ തുടർന്ന് നിരവധി കുടുംബങ്ങൾ കോസ്‌വേയിൽ നിന്ന് മടങ്ങി. അതേസമയം, നേരത്തെ ബഹ്‌റൈൻ വിസ ലഭ്യമായവർക്ക് മാത്രമാണ് കോസ്‌വേ വഴി ബഹ്‌റൈനിലേക്ക് കടക്കാനായത്. ഇതോടെ, കുടുംബ സന്ദർശക വിസക്കാർക്ക് എളുപ്പത്തിൽ ബഹ്‌റൈനിൽ പോയി വിസ പുതുക്കാൻ സാധിച്ചിരുന്ന ഇളവ് ഇല്ലാതായി.
നിലവിലെ സാഹചര്യത്തിൽ മൂന്ന് മാസം പിന്നിടുന്ന കുടുംബ സന്ദർശക വിസക്കാർ നാട്ടിലേക്ക് പോകുന്നില്ലെങ്കിൽ ബഹ്‌റൈൻ വിസ എടുത്ത് തന്നെ കോസ്‌വേ വഴി പോയി തിരിച്ചു വരുന്നതാണ് ഏറ്റവും ഉചിതം. ഏതാനും ദിവസങ്ങൾക്കു മുമ്പ് സഊദിയിലെ സന്ദർശക വിസ പുതുക്കാനുള്ള ഓൺലൈൻ സംവിധാനവും അധികൃതർ ഒഴിവാക്കിയിരുന്നു. ഇത് പ്രവാസി കുടുംബങ്ങലെ ഏറെ സങ്കടപ്പെടുത്തിയിരുന്നു. എന്നാൽ, വിസ പുതുക്കി ലഭിക്കാൻ സഊദിയിൽ നിന്ന് പുറത്ത് പോയി വീണ്ടും തിരിച്ചെത്താൻ ആകുമെന്നത് ആശ്വാസം പകർന്നിരുന്നു.
ഇതിനായി അടുത്ത രാജ്യമായ ബഹ്‌റൈൻ ആയിരുന്നു ഏറെ പേരും തിരഞ്ഞെടുത്തിരുന്നത്. നേരത്തെയും, സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്. ചില സഊദിയിൽ സന്ദർശക വിസയിൽ എത്തിയവർക്ക് ബഹ്‌റൈനിലേക്ക് ഓൺ അറൈവൽ വിസ ലഭിച്ചിരുന്നില്ല. പകരം നേരത്തെ വിസ തയ്യാറാക്കിയായിരുന്നു പലരും ബഹ്‌റൈനിൽ പോയി മടങ്ങിയിടുന്നത്. ഇതിനിടെയാണ് ആശ്വാസമായി കോസ്‌വേ വഴി പോകുമ്പോൾ ഓൺ അറൈവൽ വിസ ലഭ്യമായിത്തുടങ്ങിയത്.
ഈ സൗകര്യമാണ് കഴിഞ്ഞ ദിവസം മുതൽ വീണ്ടും നിർത്തലാക്കിയത്. ഓൺലൈൻ വിസ പുതുക്കൽ നിർത്തലാക്കിയത് പോലെ ബഹറിനിൽ പോയി മടങ്ങി വന്നുള്ള പുതുക്കൽ സൗകര്യവും നിർത്തലാക്കുമോ എന്ന ആശങ്കയിലാണ് നിലവിൽ ഇവിടെയുള്ള പ്രവാസി കുടുംബങ്ങൾ.
കൂടുതൽ അപ്ഡേറ്റിനായി ഞങ്ങളെ ഫോളോ ചെയ്യുക. ഞങ്ങളുടെ വാട്സാപ്പ് ചാനലിലോ ഗ്രൂപ്പിലോ അംഗമാകാൻ താഴെയുള്ള ലിങ്ക് വഴി കയറുക. പ്രവാസികളുമായി ബന്ധപ്പെട്ട അപ്ഡേറ്റ് യഥാ സമയം കൃത്യമായി അറിയാം. 👇
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ബഹ്‌റൈൻ വിസിറ്റ് വിസകൾക്ക് FLYCITY TRAVELS നെ സമീപിക്കാവുന്നതാണ്: കൂടുതൽ വിവരങ്ങൾക്ക്: http://wa.me/+966503347439, http://wa.me/+97334436073