ലഹരിക്കെതിരെ മലപ്പുറം ജില്ല കെഎംസിസി സെമിനാർ നാളെ

റിയാദ്: മലപ്പുറം ജില്ല കെഎംസിസി വെൽഫെയർ വിംഗ് ഇസ്മ മെഡിക്കൽ സെൻ്ററുമായി സഹകരിച്ച് പരിരക്ഷ 2025 ത്രൈമാസ കാമ്പയിനിൻ്റെ ഭാഗമായി മെയ് 2 വെള്ളിയാഴ്ച ബോധവൽക്കരണ സെമിനാർ സംഘടിപ്പിക്കുന്നു. ബത്ഹയിലെ നൂർ ഓഡിറ്റോറിയത്തിൽ വെച്ച് വൈകുന്നേരം 7 മണിക്ക് നടക്കുന്ന പ്രൗഢമായ പരിപാടിയിൽ റിയാദിലെ പ്രമുഖ പാരൻ്റിങ് ലൈഫ് കോച്ച് സുഷമ ഷാൻ വിഷയാവതരണം നടത്തും. അന്താരാഷ്ട്ര ലഹരി വിരുദ്ധ കാമ്പയിൻ റിസയുടെ സ്കൂൾ ആക്ടിവിറ്റി കൺവീനർ പത്മിനി യു നായർ പരിപാടി ഉദ്ഘാടനം ചെയ്യും.

പരിപാടിയിൽ കെഎംസിസി ഭാരവാഹികൾക്ക് പുറമെ റിയാദിലെ സാമൂഹ്യ പ്രവർത്തകരും പങ്കെടുക്കും. പ്രവാസികൾക്ക് ഏറെ പ്രയോജനകരമായ ഈ പരിപാടിയിൽ മുഴുവൻ കെഎംസിസി പ്രവർത്തകരും പങ്കെടുക്കണമെന്ന് റിയാദ് – മലപ്പുറം ജില്ല കെഎംസിസി ഭാരവാഹികൾ അഭ്യർത്ഥിച്ചു.