ഇസ്റാഈലിൽ കാട്ടുതീ അതിരൂക്ഷമായി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രാജ്യത്ത് ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപിച്ച കാട്ടുതീ നിയന്ത്രണാതീതമായി പടരുകയാണ്. കനത്ത ചൂടും വരണ്ട കാലാവസ്ഥയും കാറ്റും തീ കൂടുതൽ സ്ഥലങ്ങളിലേക്ക് പടരാൻ കാരണമായി.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും ഇതുവരെ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഈ വൻ അഗ്നിബാധ ഉണ്ടായത് വിവിധ യുദ്ധങ്ങളിൽ കൊല്ലപ്പെട്ട ഇസ്റാഈലി സൈനികരെ സ്മരിക്കുന്ന ദിവസമാണ്. കാട്ടുതീ പടരുന്ന സാഹചര്യത്തിലാണ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
വടക്കൻ ഇസ്റാഈലിലെ വനമേഖലകളിലാണ് തീ ഏറ്റവും കൂടുതൽ നാശം വിതയ്ക്കുന്നത്. നിരവധി വീടുകൾ കത്തിനശിക്കുകയും ആയിരക്കണക്കിന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തു. രക്ഷാപ്രവർത്തകർ തീ നിയന്ത്രണവിധേയമാക്കാൻ തീവ്രശ്രമം നടത്തുന്നുണ്ടെങ്കിലും ശക്തമായ കാറ്റും വരണ്ട കാലാവസ്ഥയും പ്രവർത്തനങ്ങൾക്ക് തടസ്സമാകുന്നു.
ബുധനാഴ്ച രാത്രിയിലെ കണക്കുപ്രകാരം മൂവായിരത്തോളം ഏക്കര്‍ പ്രദേശം കത്തിനശിച്ചു. തീയണയ്ക്കല്‍ ദുഷ്‌കരമാക്കുന്നത് വരണ്ട കാലാവസ്ഥയും ശക്തമായ കാറ്റുമാണ്. 160 ലേറെ അഗ്നിശമനസേനാ യൂണിറ്റുകളും 12 വിമാനങ്ങളും തീയണയ്ക്കാനുള്ള ശ്രമത്തിലാണെന്ന് ഇസ്റാഈലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനങ്ങള്‍ കൂടാതെ ഹെലികോപ്റ്ററുകളും തീ നിയന്ത്രണവിധേയമാക്കാനുള്ള ഉദ്യമത്തില്‍ പങ്കെടുക്കുന്നുണ്ടെന്നും രാജ്യത്തെ സൈന്യവും തിരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനും സഹായിക്കുന്നുണ്ടെന്നും ഇസ്റാഈലി അധികൃതര്‍. ദേശീയ പാതകള്‍ ഉള്‍പ്പടെ പ്രധാന റോഡുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്.
സാഹചര്യം അതീവ ഗുരുതരമായതിനെ തുടർന്ന് ഇസ്റാഈൽ സർക്കാർ യൂറോപ്യൻ രാജ്യങ്ങളുടെ സഹായം അഭ്യർത്ഥിച്ചിരിക്കുകയാണ്. തീ അണയ്ക്കാൻ സഹായിക്കുന്നതിനായി വിമാനങ്ങളും മറ്റ് അത്യാവശ്യ ഉപകരണങ്ങളും നൽകണമെന്ന് ഇസ്രായേൽ യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
“ഈ സാഹചര്യത്തിൽ അന്താരാഷ്ട്ര സഹായം അനിവാര്യമാണ്. യൂറോപ്യൻ രാജ്യങ്ങൾ ഉടൻ തന്നെ സഹായം നൽകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” പ്രധാനമന്ത്രി നെതന്യാഹു മാധ്യമങ്ങളോട് പറഞ്ഞു. അഗ്നിശമന സേനാംഗങ്ങൾക്കും രക്ഷാപ്രവർത്തകർക്കും പുറമെ, സൈന്യവും പോലീസും തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങളിൽ പങ്കുചേരുന്നുണ്ട്. തീ സമീപ പ്രദേശങ്ങളിലേക്ക് പടരാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
അതേസമയം ഇസ്റായേലിലെ കാട്ടുതീ തുടരും എന്നാണ് കാലാവസ്ഥാ പ്രവചനം. തീ ജറുസലേമിലേക്ക് എത്തും. കടുത്ത ചൂട് (High Temperature) , ശക്തമായ കാറ്റ് (Strong Wind) , low Humidity (കുറഞ്ഞ അന്തരീക്ഷ ഈർപ്പം ) എന്നിവയാണ് തീ പടരാൻ കാരണം. ഇസ്റായേലിൽ ഇന്നലെ ചൂട് 37- 38 ഡിഗ്രിയാണ്. ചിലയിടത്ത് 39 ഡിഗ്രി എത്തി. Humidity 10 % ന് താഴെയാണ് പലയിടത്തും.
western Negev ൽ മഴ സാധ്യതയുണ്ട്. എന്നാൽ മഴ മറ്റിടങ്ങളിലേക്ക് വ്യാപിക്കില്ല. അതിനാൽ കാട്ടുതീ വ്യാപിക്കാനാണ് സാധ്യത. രാജ്യത്ത് തെക്ക്, തെക്കുകിഴക്കൻ (south easterlies) മേഖലയിൽ നിന്ന് വീശുന്ന കാറ്റാണ് കാട്ടുതീയിലെ വില്ലൻ. വരണ്ട ഉഷ്ണക്കാറ്റാണിത്. ചിലയിടത്ത് കാറ്റിന് മണിക്കൂറിൽ 80 കി.മി വേഗതയുണ്ട്. ഇസ്റായേലിലെ കാട്ടുതീ പ്രദേശത്തെ മലയാളികൾ എജൻസികൾ നൽന്ന മുന്നറിയിപ്പുകൾ പാലിച്ച് ജാഗ്രത പാലിക്കുമല്ലോ?
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
