വഖഫ് ബിൽ: ജുബൈൽ സൗഹൃദ വേദി ‘സംവാദ സംഗമം’ സംഘടിപ്പിച്ചു

0
439

ജുബൈൽ: വഖഫ് ബില്ലിന്റെ പുതിയ നിയമ ഭേദഗതികളുടെയും കോടതി നിർദ്ദേശങ്ങളുടെയും പശ്ചാത്തലത്തിൽ ജുബൈലിലെ സാംസ്‌കാരിക സംഘടനയായ ‘ജുബൈൽ സൗഹൃദ വേദി’ ജുബൈലിലെ എല്ലാ പ്രമുഖ സംഘടനാ നേതാക്കളെയും അണിനിരത്തി സംവാദ സംഗമം’ നടത്തി.

വഖ്‌ഫ്‌ ബില്ലിലെ പുതിയ മാറ്റങ്ങളിൽ സംവാദത്തിൽ പങ്കെടുത്തവർ ആശങ്ക രേഖപ്പെടുത്തി. എല്ലാ മത വിഭാഗങ്ങൾക്കും തങ്ങളുടെ മതാനുഷ്ഠാനങ്ങൾ നടത്താനുള്ള അവകാശം ഭരണഘടന നൽകുന്നതാണ്, മത വിശ്വാസവുമായി ബന്ധപ്പെട്ട വഖഫ് സ്വത്തുക്കളുടെ നിയന്ത്രണത്തിൽ സർക്കാർ കൊണ്ടുവന്നിട്ടുള്ള മാറ്റങ്ങൾ ഭരണഘടനക്ക് വിരുദ്ധമാണ്, ഇതിനിടയിൽ മുസ്‌ലിം-ക്രിസ്ത്യൻ സമൂഹങ്ങളെ പരസ്പരം പോരടിപ്പിച്ച് രാഷ്ട്രീയം നേട്ടം കൊയ്യാൻ പലരും ശ്രമിച്ചു കൊണ്ടിരിക്കുന്നു, മുസ്‌ലിം സമൂഹത്തെ ഒറ്റപ്പെടുത്താനും അപരവൽക്കരിക്കാനുള്ള ശ്രമങ്ങൾ നിർബാധം തുടരുകയാണ്, ഇതിനെതിരിൽ ജനാധിപത്യ വിശ്വാസികൾ ഒന്നിക്കണമെന്നും ശക്തമായി പ്രതിഷേധിക്കുന്നുവെന്നും യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു

അഷ്‌റഫ് മുവാറ്റുപുഴ സംവാദ സംഗമം ഉദ്ഘടനം ചെയ്തു. ജുബൈലിലെ വിവിധ രാഷ്ട്രീയ – സാംസ്കാരിക-മത സംഘടന നേതാക്കളായ ശിഹാബ് കായംകുളം (ഓ ഐ സി സി ), അബ്ദുൽ കരീം കാസിമി (സഹായി ), ഉമർ സഖാഫി മൂർക്കനാട് (ഐ സി എഫ് ), മനാഫ് മാത്തോട്ടം (എസ് ഐ സി ), നൗഷാദ് തിരുവനന്തപുരം (കെ എം സി സി ), ഡോ ജൗഷീദ് (തനിമ ), നജീബ് നസീർ (ഒ ഐ സി സി ),
ഗസ്സാലി ബറാമി (കെ എൻ എം ), ശിഹാബ് മങ്ങാടൻ (ജുബൈൽ മീഡിയ ഫോറം ), നിസ്സാം യാക്കൂബ് അലി ( ഐ ഐ എസ് ജെ മുൻ മാനേജിങ് കമ്മിറ്റി അംഗം ), മുഫീദ് കൂരിയാടൻ (ഐ എം സി സി ), ജാഫർ കൊടിഞ്ഞി (ആർ എസ് സി ), നൗഷാദ് പി കെ (മുൻ ഐ ഐ ജെ മാനേജിങ് കമ്മിറ്റി അംഗം ), സലാം മാലോറം എന്നിവർ സംസാരിച്ചു .

സ്വാഗതം ഷംസുദ്ദീൻ പള്ളിയാളി സ്വാഗതവും നൗഷാദ് കെ എസ് പുരം സംവാദത്തിന്റെ അവലോകനവും നന്ദിയും പറഞ്ഞു. കാശ്മീർ പഹൽഗാമിൽ കൊല്ലപ്പെട്ടവരെ അനുമസരിച്ചു കൊണ്ട് യോഗത്തിൽ മൗനം ആചരിച്ചു. ഷെരീഫ് ആലുവ, ജമാൽ കോയപ്പള്ളി, നാസർ മഞ്ചേരി, സുബൈർ ചാലിശ്ശേരി, ശിഹാബ് ചെമ്പൻ, ജംഷീർ ആശാരിതൊടി എന്നിവർ നേതൃത്വം നൽകി