‘രാജ്യം വിട്ടില്ലെങ്കിൽ അറസ്റ്റ് ചെയ്ത് പ്രോസിക്യൂട്ട് ചെയ്യും’; വാഗ – അട്ടാരി വഴി 509 പാക്ക് പൗരൻമാർ മടങ്ങി

0
352

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, പാക്കിസ്ഥാൻ പൗരൻമാർക്ക് ഇന്ത്യ വിടാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചു. മെഡിക്കൽ വീസയുള്ളവർക്കു നാളെ വരെ സമയമുണ്ട്. അട്ടാരി–വാഗ അതിർത്തി വഴി മാത്രം കഴിഞ്ഞ 3 ദിവസങ്ങളിലായി 9 നയതന്ത്ര പ്രതിനിധികളടക്കം 509 പാക്കിസ്ഥാൻ പൗരൻമാർ ഇന്ത്യ വിട്ടു.

14 നയതന്ത്രപ്രതിനിധികളടക്കം 745 ഇന്ത്യൻ പൗരൻമാർ പാക്കിസ്ഥാനിൽനിന്ന് ഇതേ അതിർത്തിയിലൂടെ തിരിച്ചെത്തി. പാക്ക് പൗരന്മാർ നിശ്ചിത സമയപരിധിക്കുള്ളിൽ രാജ്യം വിട്ടില്ലെങ്കിൽ അറസ്റ്റ് ചെയ്ത് പ്രോസിക്യൂട്ട് ചെയ്യുമെന്നും 3 വർഷം വരെ ജയിൽശിക്ഷയോ 3 ലക്ഷം രൂപ പിഴയോ രണ്ടും കൂടിയോ ലഭിക്കാമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

കേരളത്തിൽ നിലവിൽ താമസിക്കുന്ന 104  പാക്കിസ്ഥാൻ പൗരൻമാരിൽ 45 പേർ മാത്രം തിരികെ പോയാൽ മതിയാകുമെന്നാണ് വിവരം. ബാക്കിയുള്ളവർ 30 വർഷത്തിലേറെയായി കേരളത്തിൽ താമസിക്കുന്നവരാണ്. ഇവർക്ക് ദീർഘകാല വീസയുമുണ്ട്.