വിവാഹത്തിനായി നാട്ടിൽ പോകാനുള്ള തയാറെടുപ്പിനിടെ മലപ്പുറം സ്വദേശി കുഴഞ്ഞു വീണ് മരിച്ചു

0
1750

മനാമ: മലപ്പുറം – തിരൂർ ആലത്തിയൂർ പൂക്കൈത സ്വദേശി മുഹമ്മദിന്റെ മകൻ മുഹമ്മദ് നിയാസ് (30-വയസ്സ്) ബഹ്റൈനിൽ കുഴഞ്ഞു വീണു  മരണപ്പെട്ടു. താമസ സ്ഥലത്ത് കുഴഞ്ഞു വീണതിനെ തുടർന്ന് ഒരാഴ്ച സൽമാനിയ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.

വെന്‍റിലേറ്ററിൽ തുടരുന്നതിനിടെയാണ് മരണം. ബഹ്റൈനിൽ സെയിൽസ് മാനായി ജോലിചെയ്യുകയായിരുന്നു. വിവാഹം ഉറപ്പിച്ചിരുന്നതായും അതിനായി നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകൾ നടത്തിയിരുന്നതുമായാണ് വിവരം.

മാതാവ് – നദീറ, സഹോദരൻ – മുഹമ്മദ് നിഷാദ്.