‘എനിക്ക് മുണ്ടുടുക്കാനും മടക്കി കുത്താനുമറിയാം, മലയാളം പറയാനും തെറി പറയാനും അറിയാം’: ബിജെപി പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ

0
1104

കേരള രാഷ്ട്രീയം അറിയാത്ത ആളാണെന്ന വിഡി സതീശന്റെ പരാമര്‍ശത്തിന് മാസ് മറുപടി നല്‍കി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കോണ്‍ഗ്രസിനും സിപിഐഎമ്മിനും അറിയുന്ന കേരള രാഷ്ട്രീയം തനിക്ക് അറിയില്ല. അവര്‍ക്കറിയുന്നത് അഴിമതിയുടെയും പ്രീണത്തിന്റെയും രാഷ്ട്രീയമാണ്. തനിക്ക് അറിയുന്നത് വികസനത്തിന്റെ രാഷ്ട്രീയം മാത്രമാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

പതിറ്റാണ്ടുകളായി ജനങ്ങളെ വഞ്ചിക്കുന്ന പ്രീണനരാഷ്ട്രീയം പഠിക്കാനും താല്‍പ്പര്യമില്ല. അതുകൊണ്ട്, ”രാജീവ് ചന്ദ്രശേഖറിന് കേരള രാഷ്ട്രീയമറിയില്ല” എന്ന് പറയുന്നത് 100% ശരിയാണ്. കോണ്‍ഗ്രസ് പ്രിയങ്ക ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും വേണമെങ്കില്‍ അത് പഠിപ്പിച്ചു നല്‍കട്ടെയെന്നും രാജീവ് പരിഹസിച്ചു.

മലയാളം അറിയില്ല എന്ന പരാമര്‍ശത്തിനാണ് ലൂസിഫര്‍ ചിത്രത്തിലെ മാസ് ഡയലോഗുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രംഗത്തെത്തിയത്. തൃശൂരില്‍ ജനിച്ച് പഠിച്ച് വളര്‍ന്നവനാണ്. രാജ്യമെമ്പാടും സേവനം അനുഷ്ഠിച്ച ഒരു പട്ടാളക്കാരന്റെ മകനാണ്. എനിക്ക് മുണ്ടുടുക്കാനും അറിയാം. വേണമെങ്കില്‍ അതു മടക്കി കുത്താനും അറിയാം. മലയാളം സംസാരിക്കാനും അറിയാം. ആവശ്യം വന്നാല്‍ തെറി പറയാനും അറിയാം. ജനങ്ങള്‍ക്കാവശ്യമായ വികസന സന്ദേശം മലയാളത്തില്‍ പറയാനും അറിയാം. എന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

എന്നാല്‍ ഈ ഡയലോഗ് പല തവണ തെറ്റിയാണ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞ് ഒപ്പിച്ചതെന്നാണ് യാഥാര്‍ത്ഥ്യം.

“കോൺ‌ഗ്രസുകാർ തനിക്ക് കേരളരാഷ്ട്രീയം അറിയില്ലെന്ന് പറയുന്നത് നൂറുശതമാനം ശരിയാണെന്നും അത് പഠിക്കാൻ തനിക്ക് ഒരു ആഗ്രഹവുമില്ലെന്നും രാജീവ് ചന്ദ്രശേഖർ. അവർ വേണമെങ്കിൽ പ്രിയങ്കാ ഗാന്ധിയെയോ രാഹുൽ ഗാന്ധിയേയോ പഠിപ്പിച്ചോട്ടോ. പിന്നെ അവർ പറഞ്ഞത് തനിക്ക് മലയാളം അറിയില്ലെന്നാണ്. തൃശ്ശൂരിൽ വളർന്ന് പഠിച്ചൊരാളാണ്.

തനിക്ക് മുണ്ടുടുക്കാനും അറിയാം, വേണമെങ്കിൽ മുണ്ടിൽ കുത്തിവെക്കാനും അറിയാം. മലയാളത്തിൽ സംസാരിക്കാനും അറിയാം, മലയാളത്തിൽ തെറി പറയാനും അറിയാം. ജനങ്ങൾക്ക് വികസനസന്ദേശം മലയാളത്തിൽ പറയാനും അറിയാ”മെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക