രാവിലെ ഉറക്കം ഉണർന്ന് എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് കൂട്ടുകാര്‍ വിളിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്
ദമാം: സഊദിയിലെ ദമാമിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഉറക്കത്തില്‍ മരിച്ചു. കണ്ണൂര്‍ ചെക്കിക്കുളം മാണിയൂര്‍ പാറാല്‍ സ്വദേശി അബ്ബാസ് എ.പി (38) ആണ് മരിച്ചത്. രാത്രി ഉറങ്ങാൻ കിടന്നതായിരുന്നു. രാവിലെ ഉറക്കം ഉണർന്ന് എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് കൂട്ടുകാര്‍ വിളിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
മൃതദേഹം സഊദി റെഡ്ക്രസന്‍റ് വിഭാഗമെത്തി ദമ്മാം സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ദമ്മാമില്‍ ഷോപ്പില്‍ സെയില്‍സ്മാനായി ജോലി ചെയ്തു വരികയായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.