റിയാദ്: റിയാദിൽ വെള്ളടാങ്കിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന നാലു വയസുള്ള ഇന്ത്യൻ വിദ്യാർഥിനി മരിച്ചു. റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിലെ വിദ്യാർഥിനിയാണ് മരിച്ചത്. തമിഴ്‌നാട് സ്വദേശികളുടെ മകളാണ്.
ക്ലാസ് കഴിഞ്ഞ് തിരിച്ചുപോകുന്നതിനിടെയാണ് സ്കൂളിന് പുറത്തുള്ള ടാങ്കിലേക്ക് വീണത്. കുഴിയിലേക്ക് ആണ്ടുപോയ കുട്ടിയെ പാക്കിസ്ഥാനിലെ ലാഹോറിൽനിന്നുള്ള അബ്ദുൽ റഹ്മാനാണ് പുറത്തെടുത്തത്. കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.





