Wednesday, 14 May - 2025

പ്രവാസികൾക്ക് കനത്ത തിരിച്ചടിയായി 41 തൊഴിലുകൾ കൂടി സ്വദേശികൾക്ക്; പുതുതായി സഊദിവത്ക്കരണം പ്രഖ്യാപിച്ച 41 പ്രൊഫഷനുകളിൽ  പ്രധാനപ്പെട്ടവ അറിയാം

റിയാദ്: സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട 41 തൊഴിലുകൾ
സഊദിവത്ക്കരിക്കാനുള്ള തീരുമാനം അധികൃതർ  പ്രഖ്യാപിച്ചു. ടൂറിസം മന്ത്രാലയവുമായി സഹകരിച്ച് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം മൂന്ന് ഘട്ടങ്ങളായി തീരുമാനം നടപ്പിലാക്കും. രാജ്യത്തുടനീളം സ്വദേശികള്‍ക്ക് കൂടുതല്‍ ഉത്തേജകമായ തൊഴിലവസരങ്ങള്‍ നല്‍കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തീരുമാനം.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഹോട്ടൽ മാനേജർ, ഹോട്ടൽ ഓപ്പറേഷൻസ് മാനേജർ, ഹോട്ടൽ കൺട്രോൾ മാനേജർ, ട്രാവൽ ഏജൻസി മാനേജർ, പ്ലാനിംഗ് ആൻഡ് ഡെവലപ്‌മെന്റ് മാനേജർ, ടൂറിസം ഡെവലപ്‌മെന്റ് സ്പെഷ്യലിസ്റ്റ്, ടൂറിസ്റ്റ് ഗൈഡ് സ്പെഷ്യലിസ്റ്റ്, ടൂറിസ്റ്റ് ഓർഗനൈസർ, ഹോട്ടൽ സ്പെഷ്യലിസ്റ്റ്, സൈറ്റ് ഗൈഡ്, പർച്ചേസിംഗ് സ്പെഷ്യലിസ്റ്റ്, സെയിൽസ് സ്പെഷ്യലിസ്റ്റ്, ഹോട്ടൽ റിസപ്ഷനിസ്റ്റ് തുടങ്ങി 41 തൊഴിലുകൾ ഇതിൽ ഉൾക്കൊള്ളും,

ഇത്തരം തൊഴിലുകളിൽ സഊദിവൽക്കരണ തീരുമാനം നടപ്പിലാക്കുന്നതിന്റെ ആദ്യ ഘട്ടം 2026 ഏപ്രിൽ 22 ന് ആരംഭിക്കും, രണ്ടാം ഘട്ടം 2027 ജനുവരി 3 ന് ആരംഭിക്കും, മൂന്നാമത്തെയും അവസാനത്തെയും ഘട്ടം 2028 ജനുവരി 2 ന് ആരംഭിക്കും. ഈ തീരുമാനം എല്ലാ സ്വകാര്യ മേഖലയിലെ ടൂറിസം സ്ഥാപനങ്ങൾക്കും ബാധകമായിരിക്കും.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: