മുസ്‌ലിം ബ്രദര്‍ഹുഡിനെ നിരോധിച്ച് ജോര്‍ദാന്‍; സ്വത്തുക്കളും ഓഫിസുകളും കണ്ടുകെട്ടി

0
422

ഒരു നൂറ്റാണ്ട് മുമ്പ് ഈജിപ്തില്‍ പിറവികൊണ്ട ഇഖ്‌വാനുൽ മുസ്‌ലിമീൻ എന്ന മുസ്‌ലിം ബ്രദര്‍ഹുഡ്, ഇസ്‌ലാകിക ലോകത്ത് ഏറ്റവും ആഴത്തില്‍ വേരുകളുള്ള സംഘടനയായാണ് കരുതപ്പെടുന്നത്

ഒട്ടുമിക്ക അറബ് രാജ്യങ്ങളിലും ഇതിനകം തന്നെ മുസ്‌ലിം ബ്രദര്‍ ഹുഡിനെ നിരോധിച്ചിട്ടുണ്ട്.

അമ്മാന്‍: രാജ്യത്തെ ഏറ്റവും ശക്തമായ പ്രതിപക്ഷ ഗ്രൂപ്പായ മുസ്‌ലിം ബ്രദര്‍ഹുഡിനെ (ഇഖ് വാനുല്‍ മുസ്ലിമീന്‍) നിയമവിരുദ്ധമാക്കി പ്രഖ്യാപിച്ച് ജോര്‍ദാന്‍. മുസ്‌ലിം ബ്രദര്‍ഹുഡ് അംഗങ്ങള്‍ക്ക് അട്ടിമറി ഗൂഢാലോചനയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ജോര്‍ദാന്‍ തീരുമാനം. മുസ്‌ലിം ബ്രദര്‍ഹുഡ് സ്വത്തുക്കള്‍ കണ്ടുകെട്ടിയതായി ആഭ്യന്തര മന്ത്രി മസെന്‍ ഫ്രായ പറഞ്ഞു. പതിറ്റാണ്ടുകളായി ജോര്‍ദാനില്‍ നിയമപരമായി പ്രവര്‍ത്തിക്കുന്ന മുസ്‌ലിം ബ്രദര്‍ഹുഡ് ജോര്‍ദാന്‍ ഘടകം ഇതിന് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. രാജ്യത്തെ ഏറ്റവും ശക്തമായ പ്രതിപക്ഷ ഗ്രൂപ്പായ മുസ്‌ലിം ബ്രദര്‍ഹുഡിന് രാജ്യത്തെ പ്രധാന നഗര കേന്ദ്രങ്ങളിലും രാജ്യത്തുടനീളം നിരവധി ഓഫീസുകളുമുണ്ട്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

രാജ്യത്തെ അസ്ഥിരപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ രാജ്യത്തെ സുരക്ഷാ കേന്ദ്രങ്ങളിലും തന്ത്രപ്രധാന കേന്ദ്രങ്ങളിലും ആക്രമണം നടത്താന്‍ ബ്രദര്‍ഹുഡ് അംഗങ്ങള്‍ പദ്ധതിയിട്ടിരുന്നുവെന്ന് ഫ്രായ പറഞ്ഞു. എന്നാല്‍ ഈ ലക്ഷ്യങ്ങള്‍ ഏതാണെന്ന് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. കഴിഞ്ഞയാഴ്ച സുരക്ഷാ സേന ഒരു ഡ്രോണ്‍ ഫാക്ടറിയുടെ അരികില്‍ ഒരു റോക്കറ്റ് നിര്‍മ്മാണ കേന്ദ്രം കണ്ടെത്തിയതായി പറഞ്ഞു, അവിടെ ഹ്രസ്വദൂര റോക്കറ്റുകള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്നുവെന്നാണ് വെളിപ്പെടുത്തിയിരുന്നത്.

രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ റോക്കറ്റുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നതിനായി ലെബനനില്‍ പരിശീലനം നേടിയതും ധനസഹായം ലഭിച്ചതുമായ 16 ബ്രദര്‍ഹുഡ് അംഗങ്ങളെ കഴിഞ്ഞ ആഴ്ച ജോര്‍ദാന്‍ സുരക്ഷാ സേന അറസ്റ്റ് ചെയ്തിരുന്നു. 2024 ല്‍ പരാജയപ്പെട്ട ഗൂഢാലോചനയ്ക്ക് ജോര്‍ദാനിലെ മുസ്‌ലിം ബ്രദര്‍ഹുഡ് സെല്ലുമായി ബന്ധമുണ്ടെന്ന് ജോര്‍ദാന്‍ ഭരണകൂടം കുറ്റപ്പെടുത്തി. രാജ്യത്തെ അസ്ഥിരപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, രാജ്യത്തെ സുരക്ഷാ കേന്ദ്രങ്ങളിലും തന്ത്രപ്രധാന കേന്ദ്രങ്ങളിലും ആക്രമണം നടത്താന്‍ മുസ്‌ലിം ബ്രദര്‍ഹുഡ് അംഗങ്ങള്‍ പദ്ധതിയിട്ടിരുന്നുവെന്ന് ആഭ്യന്തര മന്ത്രി മസെന്‍ ഫ്രായ പറഞ്ഞു, എന്നാല്‍ ഈ ലക്ഷ്യങ്ങള്‍ എന്താണെന്ന് അവര്‍ വെളിപ്പെടുത്തിയില്ല.

ഒരു ഡ്രോണ്‍ ഫാക്ടറിയുടെ അരികില്‍ ഒരു റോക്കറ്റ് നിര്‍മ്മാണ കേന്ദ്രം കണ്ടെത്തിയതായി കഴിഞ്ഞയാഴ്ച സുരക്ഷാ സേനയും വെളിപ്പെടുത്തിയിരുന്നു. അവിടെ ഹ്രസ്വദൂര റോക്കറ്റുകള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്നുവെന്നും വിക്ഷേപിക്കാന്‍ തയ്യാറായ ഒരു മിസൈലും ഇവിടെ കണ്ടെത്തിയതായാണ് സുരക്ഷാസേന വെളിപ്പെടുത്തിയത്. ഗ്രൂപ്പിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നിരോധനം ബാധകമാണെന്നും അവരുടെ പ്രത്യയശാസ്ത്രം പ്രോത്സാഹിപ്പിക്കുന്ന ഏതൊരാളും നിയമപ്രകാരം നടപടികള്‍ നേരിടേണ്ടി വരുമെന്നും ആഭ്യന്തരമന്ത്രി മുന്നറിയിപ്പ് നല്‍കി. ഗ്രൂപ്പിന്റെ പ്രസിദ്ധീകരണങ്ങള്‍ക്കും അതിന്റെ എല്ലാ ഓഫീസുകളും സ്വത്തുക്കളും അടച്ചുപൂട്ടുന്നതും കണ്ടുകെട്ടുന്നതും നിരോധനത്തില്‍ ഉള്‍പ്പെടുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം അറബ് ലോകത്തെ ഏറ്റവും പഴക്കമേറിയതും സ്വാധീനമുള്ളതുമായ ഇസ്‌ലാമിക പ്രസ്ഥാനങ്ങളിലൊന്നായ മുസ്‌ലിം ബ്രദര്‍ഹുഡ്, ആരോപിക്കപ്പെടുന്ന ഗൂഢാലോചനയുമായുള്ള ബന്ധം നിഷേധിച്ച് രംഗത്തെത്തി. എന്നാല്‍ അധിനിവേശ വെസ്റ്റ് ബാങ്കിലെ പലസ്തീനികള്‍ക്കുള്ള ആയുധക്കടത്തില്‍ അംഗങ്ങള്‍ വ്യക്തിഗതമായി ഏര്‍പ്പെട്ടിരിക്കാമെന്ന് മാത്രമാണ് ഇവര്‍ പറയുന്നത്. 

ഒട്ടുമിക്ക അറബ് രാജ്യങ്ങളിലും ഇതിനകം തന്നെ മുസ്‌ലിം ബ്രദര്‍ ഹുഡിനെ നിരോധിച്ചിട്ടുണ്ട്. എന്നാല്‍, പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അക്രമം ഉപേക്ഷിച്ചതായും സമാധാനപരമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ഇസ്‌ലാമിക കാഴ്ചപ്പാട് പിന്തുടരുന്നതായുമാണ് ഇപ്പോള്‍ പ്രസ്ഥാനം ചൂണ്ടിക്കാണിക്കുന്നത്. 

ജോര്‍ദാനിലെ മുസ്‌ലിം ബ്രദര്‍ ഹുഡിന്റെ രാഷ്ട്രീയ വിഭാഗമായ ഇസ്‌ലാമിക് ആക്ഷന്‍ ഫ്രണ്ട്, കഴിഞ്ഞ സെപ്റ്റംബറിലെ തിരഞ്ഞെടുപ്പിന് ശേഷം പാര്‍ലമെന്റിലെ ഏറ്റവും വലിയ രാഷ്ട്രീയ ഗ്രൂപ്പായി മാറിയിരുന്നു. എങ്കിലും മിക്ക സീറ്റുകളും ഇപ്പോഴും സര്‍ക്കാരിന്റെ കീഴിലുള്ള പാര്‍ട്ടിക്കാരുടെ കൈവശമാണ്. ഒരു നൂറ്റാണ്ട് മുമ്പ് ഈജിപ്തില്‍ പിറവികൊണ്ട ഇഖ്‌വാനുൽ മുസ്‌ലിമീൻ എന്ന മുസ്‌ലിം ബ്രദര്‍ഹുഡ്, ഇസ്‌ലാകിക ലോകത്ത് ഏറ്റവും ആഴത്തില്‍ വേരുകളുള്ള സംഘടനയായാണ് കരുതപ്പെടുന്നത്. സംഘടനപിറവികൊണ്ട ഈിപ്തിലുള്‍പ്പെടെ പ്രവർത്തന സ്വാതന്ത്ര്യവുമില്ല.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക