ഭൂചലനത്തിന് കാരണമെന്തെന്ന് വെളിപ്പെടുത്തി സഊദി ജിയോളജിക്കൽ സർവേ
അബുദാബി: അറേബ്യൻ കടലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം സ്ഥിരീകരിച്ച് യുഎഇയും സഊദി അറേബ്യയും. യുഎഇയിലെ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയും സഊദി ജിയോളജിക്കൽ സർവേയുടെ ഔദ്യോഗിക വക്താവുമായ താരിഖ് അബ അൽ ഖൈലും ഇന്ന് രാവിലെ 4.36 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം കണ്ടെത്തിയതായി സ്ഥിരീകരിച്ചു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
അറേബ്യൻ ഗൾഫ് മേഖലയിലെ പഴയ വിള്ളലുകളിലെ സമ്മർദ്ദങ്ങളാണ് ഈ ഭൂചലനത്തിന് കാരണമെന്ന് അൽ ഖൈൽ പറഞ്ഞു. അറേബ്യൻ പ്ലേറ്റിന്റെ ചലനവും യുറേഷ്യൻ പ്ലേറ്റുമായുള്ള കൂട്ടിയിടിയുമാണ് ഇതിന് കാരണം. ഈ ഭൂചലനം ശരാശരിയിൽ താഴെയാണെന്നും സഊദി അതിർത്തികളെ ഇത് ബാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജുബൈൽ തീരത്ത് ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയും കണ്ടെത്തി. വെബ്‌സൈറ്റിൽ പങ്കുവെച്ച വിവരങ്ങൾ അനുസരിച്ച്, രാത്രി 8.50 ന് 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്.