കണ്ണൂര്‍: മുത്തശ്ശി വിറകുവെട്ടുന്നതിനിടെ അബദ്ധത്തിൽ വെട്ടേറ്റ് ഒന്നരവയസ്സുകാരൻ മരിച്ചു. പൂവഞ്ചാലിലെ മച്ചിനി വിഷ്ണു കൃഷ്ണന്റെയും പ്രിയയുടെയും മകന്‍ ദയാല്‍ ആണ് മരിച്ചത്. ആലക്കോട് കോളിനഗറിലാണ് സംഭവം. മുത്തശ്ശി പുലിക്കിരി നാരായണി (80) വാക്കത്തി ഉപയോഗിച്ച് വിറകുവെട്ടുന്ന സമയത്ത് സമീപത്ത് കളിക്കുകയായിരുന്നു കുട്ടി.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
കുഞ്ഞ് പുറകിൽ വന്ന് നിന്നത് മുത്തശ്ശി അറിഞ്ഞിരുന്നില്ലെന്നാണ് വിവരം. വാക്കത്തി ആഞ്ഞു വീശിയപ്പോൾ അബദ്ധത്തിൽ പിന്നിൽ നിന്ന കുഞ്ഞിന്റെ തലയിൽ കൊള്ളുകയായിരുന്നു. നാരായണിക്ക് കാഴ്ചപരിമിതിയുണ്ട്. ഒരു കണ്ണിന് പൂര്‍ണമായും കാഴ്ചയില്ല. ദയാലിന്റെ അമ്മയുടെ വീട്ടിൽ വച്ചാണ് സംഭവം. കുഞ്ഞിന്റെ തലയ്‌ക്കാണ് പരിക്കേറ്റത്.
സംഭവം നടക്കുമ്പോൾ കുട്ടിയുടെ അമ്മ പ്രിയ വീട്ടിലുണ്ടായിരുന്നു. ഇവരുടെ നിലവിളി കേട്ടെത്തിയവരാണ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. സഹോദരി: ദീക്ഷിത (നാല്).