മരണസംഖ്യ 28 ആയി; പഹൽഗാമിലെ ഭീകരാക്രമണം: നടുക്കംവിടാതെ രാജ്യം

0
516

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെയുണ്ടായ തീവ്രവാദ ആക്രമണത്തില്‍ മരണം 28 ആയി. കൊല്ലപ്പെട്ടവരിൽ മലയാളിയും ഉൾപ്പെട്ടിട്ടുണ്ട് എന്ന വിവരം ഇന്നലെ പുറത്തുവന്നിരുന്നു. കൊച്ചി ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രനാണ് (65) കൊല്ലപ്പെട്ടത്. മകളുടെ മുന്നില്‍ വെച്ചായിരുന്നു ഇയാള്‍ക്ക് വെടിയേറ്റത്.

അതേസമയം സൗദി സന്ദർശനം റദ്ദാക്കി കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി തിരികെയെത്തും. ആഭ്യന്തര മന്ത്രി അമിത് ഷായും പഹൽ ഗാമിൽ എത്തുമെന്നും അറിയിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ 2 വിദേശ വിനോദ സഞ്ചാരികളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. പൗരന്മാർ കൊല്ലപ്പെട്ടതിൻ്റെ പേരിൽ ഇന്ത്യ ആ രാജ്യങ്ങളോട് മറുപടി പറയേണ്ടതായി വരും. ഭീകരാക്രമണത്തെ തുടർന്ന് കശ്മീരിൽ ഇന്ന് നാഷണൽ കോൺഫറൻസ് ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്.