സഊദിയുടെ ആകാശത്ത് അകമ്പടിയായി റോയൽ എയർഫോഴ്സ് യുദ്ധവിമാനങ്ങൾ, രാജ കൊട്ടാരത്തിൽ കുതിരകളുടെ അകമ്പടി; പ്രധാനമന്ത്രിക്ക് ജിദ്ദയിൽ ലഭിച്ചത് രാജകീയ വരവേൽപ്പ് – വീഡിയോ

0
1819

ഇന്ത്യ സഊദിയുടെ പതിറ്റാണ്ടുകളായുള്ള സുഹൃത്താണ്. അതു കൊണ്ട് ഇന്ത്യൻ പ്രധാനമന്ത്രിമാർക്ക് സഊദിയിൽ ലഭിക്കുന്ന സ്വീകരണവും എക്കാലവും ഊഷ്മളമാണ്

ജിദ്ദ: സഊദി സന്ദ‍ർശനത്തിനായി പോയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സൗദിയിൽ വൻ സ്വീകരണം. പ്രധാനമന്ത്രിയുടെ എ-1 വിമാനത്തിന് ആകാശത്ത് സൗദി റോയൽ എയ‍ർഫോഴ്‌സിൻ്റെ അസാധാരണ സ്വീകരണം നൽകി. പ്രധാനമന്ത്രിയുടെ വിമാനത്തിന് അകമ്പടിയായി സൗദി റോയൽ എയർഫോഴ്‌സിൻ്റെ മൂന്ന് വിമാനങ്ങൾ പറന്നു. ജിദ്ദയിലേക്കുള്ള യാത്രയ്ക്കിടെയാണ് സഊദി എയർഫോഴ്സിൻറെ ഈ അസാധാരണ നടപടി.

മോദിയുടെ വിമാനത്തിന് അകമ്പടിയായി സൗദി റോയല്‍ എയര്‍ഫോഴ്സ് വിമാനങ്ങള്‍ പറക്കുന്നതിന്‍റെ വീഡിയോ വിദേശകാര്യ മന്ത്രാലയ വക്താവ് റൺധീര്‍ ജയ്സ്വാള്‍ ട്വിറ്ററില്‍ പങ്കുവെച്ചു. ജിദ്ദയിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രിക്ക് വൻ സ്വീകരണമാണ് സഊദി ഒരുക്കിയത്. ഉന്നത ഉദ്യോഗസ്ഥരും മന്ത്രിമാരും അദ്ദേഹത്തെ സ്വീകരിക്കാനെത്തി.

രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജിദ്ദയിലെത്തിയത്.  സൗദി പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാനുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി. കൂടിക്കാഴ്ചക്കായി ജിദ്ദ അൽ സലാമ രാജകോട്ടാരത്തിലും പ്രധാനമന്ത്രിക്ക് രാജകീയ വരവേൽപ്പ് ആണ് നൽകിയത്. ഇന്ത്യ സഊദിയുടെ പതിറ്റാണ്ടുകളായുള്ള സുഹൃത്താണ്. അതു കൊണ്ട് ഇന്ത്യൻ പ്രധാനമന്ത്രിമാർക്ക് സഊദിയിൽ ലഭിക്കുന്ന സ്വീകരണവും എക്കാലവും ഊഷ്മളമാണ്. രണ്ടാമത്തെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ ഇന്ത്യയുടെ പ്രധാനമന്ത്രിയെ കുതിരകളുടെയും വാദ്യ അകമ്പടികളോടെയുമാണ് സ്വീകരിച്ചാനയിച്ചത്.

സഊദിയുടെ ആകാശത്ത് അകമ്പടിയായി റോയൽ എയർഫോഴ്സ് യുദ്ധവിമാനങ്ങൾ, രാജ കൊട്ടാരത്തിൽ കുതിരകളുടെ അകമ്പടി; പ്രധാനമന്ത്രിക്ക് ജിദ്ദയിൽ ലഭിച്ചത് രാജകീയ വരവേൽപ്പ്, ഇൻസ്റ്റാഗ്രാം വീഡിയോകൾ കാണാം 👇

വീഡിയോ 1

വീഡിയോ 2