ജിദ്ദയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വരവേറ്റ് സഊദി ഗായകൻ ഹാശിം അബ്ബാസിന്റെ ഹിന്ദി ഗാനം, നിന്ന് കയ്യടിച്ച് ആസ്വദിച്ച് മോഡി | VIDEO

0
2669

ജിദ്ദ: സഊദിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വരവേറ്റ് സഊദി ഗായകൻ ഹാശിം അബ്ബാസിന്റെ ഹിന്ദി ഗാനം. ജിദ്ദയിൽ റിറ്റ്‌സ് കാള്‍ട്ടന്‍ ഹോട്ടലില്‍ പ്രവാസി ഇന്ത്യക്കാരുമായി സംവദിക്കാന്‍ എത്തിയപ്പോഴാ ഹിന്ദി ഗാനവുമായി പ്രധാനമന്ത്രിയെ സ്വീകരിച്ചത്. ഹേ വത്വൻ എന്ന് തുടങ്ങുന്ന ഹിന്ദി ഗാനം കേട്ടപ്പോൾ കുറച്ചു നേരം പ്രധാനമന്ത്രി നിന്ന് കേട്ട ശേഷമാണ് മുന്നോട്ട് നടന്നത്. സുരക്ഷ ഉദ്യോഗസ്ഥരോടൊപ്പം നടന്ന് നീങ്ങിയ മോഡി പാട്ട് കേട്ട് കയ്യടിച്ച് ആസ്വദിച്ച് ശേഷം പാട്ടിനു ശേഷം സഊദി ഗായകൻ ഹാശിം അബ്ബാസിന് ഹസ്തദാനവും നൽകി.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

നിരവധി ഇന്ത്യക്കാർക്ക് ജിദ്ദയിൽ റിറ്റ്‌സ് കാള്‍ട്ടന്‍ ഹോട്ടലില്‍ ക്ഷണം ഉണ്ടായിരുന്നു. എല്ലാവരും കയ്യടിച്ച് പ്രധാനമന്ത്രിയെ ഊഷ്‌മളമായി സ്വീകരിച്ചു. വിമാനത്താവളത്തിൽ നിന്ന് മോഡിയും സംഘവും നേരെ ജിദ്ദയിലെ റിട്സ് കാൾട്ടൺ ഹോട്ടലിലേക്കാണ് തിരിച്ചത്. ഇവിടെ ക്ഷണിക്കപ്പെട്ട ഇന്ത്യൻ സാമൂഹിക പ്രതിനിധികളുടെ യോഗത്തിലാണ് ആദ്യം പങ്കെടുത്തത്. ഇന്ത്യൻ സമൂഹം ഇവിടെ ഊഷ്‌മള സ്വീകരണം നൽകി. പിന്നീട് വ്യവസായ പ്രമുഖന്മാരുമായി വിവിധ കാര്യങ്ങളിൽ പ്രധാനമന്ത്രി ചർച്ച നടത്തി. തുടർന്നാണ് സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനുമായി ജിദ്ദയിലെ അൽസലാം പാലസിൽ കൂടിക്കാഴ്ച.

ജിദ്ദയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വരവേറ്റ് സഊദി ഗായകൻ ഹാശിം അബ്ബാസിന്റെ ഹിന്ദി ഗാനം, നിന്ന് കയ്യടിച്ച് ആസ്വദിച്ച് മോഡി.. ഇൻസ്റ്റാഗ്രാം വീഡിയോ കാണാം 👇

വീഡിയോ 1

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക