Monday, 12 May - 2025

മാസ്റ്റേഴ്സ് കപ്പ്‌ ക്രിക്കറ്റ്‌ ടൂർണമെന്റ് വെള്ളിയാഴ്ച മുതൽ

റിയാദ്: മാസ്റ്റേഴ്സ് ക്രിക്കറ്റ്‌ ക്ലബ്‌ വർഷം തോറും നടത്തി വരുന്ന സതീഷ് മെമ്മോറിയൽ ക്രിക്കറ്റ്‌  ടൂർണമെന്റിന്റെ പത്താം എഡിഷൻ മത്സരങ്ങൾക്ക്‌  വെള്ളിയാഴ്ച തുടക്കമാകും. ടൂർണ്ണമെന്റിന്റെ പത്താം വാർഷികത്തിൽ ‘കായിക മത്സരങ്ങൾ കൊണ്ട് ലഹരിയെ തടയുക’ എന്ന പ്രമേയവുമായി ലഹരിക്കെതിരെയുള്ള ബോധവൽകരണ പരിപാടികളും സംഘടിപ്പിക്കുമെന്ന് ടൂർണമെന്റ് കമ്മറ്റി ഭാരവാഹികൾ പറഞ്ഞു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

റിയാദിലെ പ്രഗത്ഭരായ 16 ടീമുകളാണ് മത്സര രംഗത്തുള്ളത്. ആദ്യ ദിവസം 4 ഗ്രൗണ്ടുകളിലായി 8 മത്സരങ്ങൾ നടക്കും. ആദ്യ മത്സരത്തിൽ ഹാട്രിക് ക്രിക്കറ്റ് ക്ലബ് റോക്ക്സ്റ്റാർസിനെ നേരിടും.
ടൂർണമെന്റിന്റെ പൂർണ്ണമായ ഫിക്സ്ചർ കഴിഞ്ഞ ദിവസം അൽനൂർ ഓഡിറ്റോറിയത്തിൽ വെച്ച് റിയാദ് കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റും മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ് മാനേജരുമായ ഷാബിൻ ജോർജ് പ്രകാശനം ചെയ്തു.

ചടങ്ങിൽ ടൂർണ്ണമെന്റിൽ പങ്കെടുക്കുന്ന ടീമുകളുടെ പ്രതിനിധികളും മാസ്റ്റേഴ്സ് ക്ലബ് ക്യാപ്റ്റൻ അബ്ദുൽ കരീം, ട്രഷറർ അമീർ മധൂർ, പി.ആർ.ഒ. ജോർജ് തൃശ്ശൂർ, ക്ലബ് അംഗങ്ങളായ സജാദ്, രാഹുൽ, സുൽത്താൻ, സജിത്, ഖൈസ്, സൈദ്, സുധീഷ്, ജിലിൻ മാത്യു, ആസിഫ്, അർഷാദ്, പ്രമോദ്, റഹ്മാൻ, ജാക്സൺ, അജാസ് എന്നിവരും പങ്കെടുത്തു. മൂന്ന് ആഴ്ചകളിലായി  നടക്കുന്ന  മത്സരങ്ങൾ റിയാദ് എക്സിറ് 18ലെ കെ.സി.എ, എം.സി.എ ഗ്രൗണ്ടുകളിലാണ് നടക്കുക.

മെയ്‌ 9ന്  നടക്കുന്ന  ഫൈനൽ മത്സരത്തോടെ ടൂർണമെന്റിനു  സമാപ്തിയാകും. മുഴുവൻ മത്സരങ്ങളിലെയും ടൂർണമെന്റിലെയും മികച്ച കളിക്കാർക്കും  വിജയികൾക്കും നൽകുന്ന  ട്രോഫികൾ നാട്ടിൽ നിന്നും എത്തിച്ചതാണെന്ന് സംഘാടകർ അറിയിച്ചു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: