ജിദ്ദ: മലപ്പുറം ജില്ല കെ എം സി സി വനിത വിംഗിൻ്റെ പ്രഥമ എക്സിക്യൂട്ടീവ് യോഗം ഷറഫിയയിൽ വെച്ച് നടന്നു. ജിദ്ദ – മലപ്പുറം ജില്ല കെഎംസിസി ഓഫിസിൽ വെച്ച് ചേർന്ന യോഗം സൻഹ ബഷീർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് റസീന പള്ളിപ്പറമ്പൻ അദ്ധ്യക്ഷയായിരുന്നു. യോഗത്തിൽ വിപുലമായ ചർച്ചകൾ നടന്നു. ഇർഷാദ കെ. പി, ഖദീജ മുഹമ്മദ്, സക്കീന ജാസ്മിൻ, സുഹറാബി മഞ്ചേരി, ശബ്ന സക്കരിയ, ആഷിഫ പി. വി എന്നിവർ സംസാരിച്ചു.
മെയ് മാസത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി മെഹന്തി ഫെസ്റ്റ് & ഡ്രോയിങ് കോമ്പറ്റിഷൻ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. മെഹന്തി ഫെസ്റ്റ് റജിസ്ട്രേഷൻ ചുമതല ഇർഷാദ കെ. പി, ആശിഫ പി. വി എന്നിവരെയും, ഡ്രോയിങ്ങ് കോമ്പറ്റിഷൻ റജിസ്ട്രേഷന് വേണ്ടി ഷബ്ന, സലീന ടീച്ചർ എന്നിവരെയും യോഗം ചുമതല പെടുത്തി. പരിപാടിയുടെ ലൊക്കേഷൻ പിന്നീട് തീരുമാനിക്കും.ജനറൽ സെക്രട്ടറി സുഹൈല തേറമ്പത്ത് സ്വാഗതവും ട്രഷറർ സഫീദ ടീച്ചവർ നന്ദിയും പറഞ്ഞു.